LatestThiruvananthapuram

തിരുവനന്തപുരം വിമാനത്താവള വികസനം; കൂടുതല്‍ ഭൂമി ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ്

“Manju”

തിരുവനന്തപുരം വിമാനത്താവള വികസനത്തിനായി കൂടുതല്‍ ഭൂമി ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ്. വിമാനത്താവളത്തിന് സമീപത്തുളള വാണിജ്യ സമുച്ചയമുള്‍പ്പടെ ഏറ്റെടുക്കുന്നിനെ കുറിച്ചാണ് അദാനി ഗ്രൂപ്പ് ആലോചനകള്‍ നടത്തുന്നത്. വിമാനത്താവളം ഏറ്റെടുത്തതിന് പിന്നാലെ വിമാനത്താവള വികസനത്തിനായുള്ള നടപടികളിലേക്ക് കടന്ന് അദാനി ഗ്രൂപ്പ്. മൂന്നാം ടെര്‍മിനല്‍ ഒരുക്കുകയാണ് ലക്ഷ്യം. ഇതിനായി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള ചില വാണിജ്യസമുച്ചയാണ് പരിഗണിക്കുന്നത്.

പരിഗണനയിലുള്ള വാണിജ്യ സമുച്ചയങ്ങള്‍ ഏറ്റെടുത്താല്‍ വിമാനത്താവളത്തിലേക്ക് പാതയും, പാര്‍വതി പുത്തനാറിന് കുറുകെ പാലവും ഒരുക്കി, ടെര്‍മിനലും വിപുലമായ വാണിജ്യകേന്ദ്രവും പണിയാമെന്നാണ് കണക്കുക്കൂട്ടല്‍. പ്രാഥമിക ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ജലഗതാഗത പാത സജ്ജമാകുന്നതോടെ, വിമാനത്താവളവും പാര്‍വതി പുത്തനാറും തമ്മില്‍ ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഇങ്ങനെ ഒരേ സമയം, ജലപാതയിലേക്കും, നഗരഹൃദയത്തിലേക്കും വിമാനത്താവളും ബന്ധിപ്പിക്കാനാണ് ലക്ഷ്യം. നേരത്തെ വിമാനത്താവള വികസനത്തിനായി 18 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാനുള്ള നപടികള്‍ സര്‍ക്കാര്‍ തുടങ്ങിയിരുന്നു.

Related Articles

Back to top button