KeralaLatest

ഈ അഭിമാനനിമിഷം സ: ടി.പിക്ക് സമര്‍പ്പിക്കുന്നു-സ്പീക്കറുടെ ചെയറിലിരുന്ന കെ.കെ. രമയുടെ കുറിപ്പ്‌

“Manju”

ഈ അഭിമാനനിമിഷം സ: ടി.പിക്ക് സമര്‍പ്പിക്കുന്നുസ്പീക്കറുടെ ചെയറിലിരുന്ന കെ.കെ. രമയുടെ കുറിപ്പ്‌

തിരുവനന്തപുരം: ഒരു വനിതാ സാമാജിക എന്ന നിലയിലും വ്യക്തി എന്ന നിലയിലും സന്തോഷവും ആത്മവിശ്വാസവും പകര്‍ന്ന ഒരു ദിനമാണ് കടന്നുപോയതെന്ന് കെ.കെ. രമ എം.എല്‍.. സ്പീക്കറുടെ ചെയറിലിരുന്ന് സഭാ നടപടികള്‍ നിയന്ത്രിച്ചതിനെക്കുറിച്ച്‌ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് രമ ഇക്കാര്യം വ്യക്തമാക്കിയത്.

നല്ല നിലയില്‍ സഭാ നടപടികളുമായി സഹകരിച്ച ഭരണ, പ്രതിപക്ഷ നിരകളിലെ മുഴുവന്‍ സഹപ്രവര്‍ത്തകരേയും സ്നേഹമറിയിക്കുന്നു. എങ്കിലും സ്പീക്കര്‍ പാനലില്‍ മൂന്ന് വനിതകള്‍ തെരെഞ്ഞെടുക്കപ്പെട്ടത് ആഘോഷമാവുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ആഴത്തിലുള്ള പ്രതിസന്ധിയെയാണ് കാണിക്കുന്നതെന്ന് രമ പറഞ്ഞു.

ഇന്ത്യ സ്വതന്ത്രയാവുകയും കേരള സംസ്ഥാനം രൂപീകരിക്കപ്പെടുകയും ചെയ്തിട്ട് ഇത്രയും വര്‍ഷമായിട്ടും സ്പീക്കര്‍ പദവിയില്‍ ഒരു സ്ത്രീ ഇരുന്നിട്ടില്ല എന്നത് ദു:ഖകരമായ വസ്തുതയാണ്. അതുകൊണ്ടാണ് ഇപ്പോഴത്തെ ഈ തെരെഞ്ഞടുപ്പ് മഹാ സംഭവമായി ആഘോഷിക്കപ്പെടുന്നത്. ആ ആത്മവിമര്‍ശനം കൂടി ആവശ്യപ്പെടുന്നുണ്ട് ഈ സന്ദര്‍ഭമെന്നും രമ വ്യക്തമാക്കി. “ഈ അഭിമാനനിമിഷം സ:ടി.പിക്ക് സമര്‍പ്പിക്കുന്നു”രമ കുറിച്ചു.

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായപ്പോള്‍ സ്പീക്കര്‍ ചെയറിലെ വനിതാ സാന്നിദ്ധ്യം ശ്രദ്ധേയമായിസ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്‍ സഭ നിയന്ത്രിക്കാനുള്ള താത്കാലിക ചെയര്‍മാന്മാരുടെ പാനലില്‍ മുഴുവന്‍ പേരും വനിതകളായത് സഭാ സമ്മേളനത്തിന്‍റെ പ്രത്യേകതയായി മാറി.

യു പ്രതിഭയാണ് ഇന്ന് ചെയർമാനായി ആദ്യം സഭ നിയന്ത്രിക്കാൻ എത്തിയത്. പിന്നാലെ സി കെ ആശയും കെ കെ രമയും ചെയറിൽ എത്തി. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വനിത എംഎൽഎമാർ ചെയർമാൻ പാനലിൽ എത്തുന്നത്. പ്രതിപക്ഷ നിരയില്‍ നിന്ന് തൃക്കാക്കര എംഎല്‍എ ഉമാ തോമസ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സഭ നിയന്ത്രിക്കാനുള്ള അവസരം ആര്‍എംപി നേതാവും വടകര എംഎല്‍എയുമായ കെ.കെ രമയ്ക്ക് നല്‍കുകയായിരുന്നു.

നല്ല നിലയില്‍ സഭാ നടപടികളുമായി സഹകരിച്ച ഭരണ, പ്രതിപക്ഷ നിരകളിലെ മുഴുവന്‍ സഹപ്രവര്‍ത്തകരേയും സ്നേഹമറിയിക്കുന്നു. എങ്കിലും സ്പീക്കര്‍ പാനലില്‍ മൂന്ന് വനിതകള്‍ തെരെഞ്ഞെടുക്കപ്പെട്ടത് ആഘോഷമാവുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ആഴത്തിലുള്ള പ്രതിസന്ധിയെയാണ് കാണിക്കുന്നതെന്ന് രമ പറഞ്ഞു.

ഇന്ത്യ സ്വതന്ത്രയാവുകയും കേരള സംസ്ഥാനം രൂപീകരിക്കപ്പെടുകയും ചെയ്തിട്ട് ഇത്രയും വര്‍ഷമായിട്ടും സ്പീക്കര്‍ പദവിയില്‍ ഒരു സ്ത്രീ ഇരുന്നിട്ടില്ല എന്നത് ദു:ഖകരമായ വസ്തുതയാണ്. അതുകൊണ്ടാണ് ഇപ്പോഴത്തെ ഈ തെരെഞ്ഞടുപ്പ് മഹാ സംഭവമായി ആഘോഷിക്കപ്പെടുന്നത്. ആ ആത്മവിമര്‍ശനം കൂടി ആവശ്യപ്പെടുന്നുണ്ട് ഈ സന്ദര്‍ഭമെന്നും രമ വ്യക്തമാക്കി. “ഈ അഭിമാനനിമിഷം സ:ടി.പിക്ക് സമര്‍പ്പിക്കുന്നു”രമ കുറിച്ചു.

Related Articles

Back to top button