KeralaLatest

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായി ഇഎംസിസി പ്രസിഡന്റ് ഷിജു വര്‍ഗീസ്

“Manju”

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായി ഇഎംസിസി പ്രസിഡന്റ് ഷിജു വര്‍ഗീസ്. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കൊപ്പം ക്ലിഫ് ഹൗസില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. 2019 ഓഗസ്റ്റിലാണ് കൂടിക്കാഴ്ച നടത്തിയതന്നും ഷിജു വെളിപ്പെടുത്തി.

കൂടിക്കാഴ്ചയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി ചോദിച്ച്‌ മനസിലാക്കിയെന്നും ഷിജു വര്‍ഗീസ് പറഞ്ഞു. ഇഎംസിസിയുമായുള്ള ധാരണാപത്രവും, സ്ഥലം അനുവദിച്ച രേഖയും പുറത്തുവിട്ട് ചെന്നിത്തല മുഖ്യമന്ത്രി കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യം ഷിജുവിന്റെ വെളിപ്പെടുത്തലുകളും പുറത്തുവന്നിരിക്കുന്നത്.

വിദേശ കമ്പനിയുമായി ഒരുകരാറും ഒപ്പിട്ടില്ലെന്ന് മുഖ്യമന്ത്രി ന്യായീകരിക്കുമ്പോഴാണ് പിആര്‍ഡിയുടെ ഒരു പരസ്യം പുറത്ത് വരുന്നത്. ബോട്ട് നിര്‍മ്മിക്കുന്നതിന് വിദേശകമ്ബനിയുമായി ധാരണയായെന്നാണ് സര്‍ക്കാര്‍ പരസ്യത്തിലുള്ളത്. ഇത് മാത്രമല്ല കെഎസ്‌ഐഡി സിയുമായി ഇഎംസിസി ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് ഒപ്പുവച്ച ധാരണപത്രവും ചേര്‍ത്തല പള്ളിപ്പുറത്ത് നാല് ഏക്കര്‍ സ്ഥലം അനുവദിച്ചുള്ള ഉത്തരവും ചെന്നിത്തല പുറത്ത് വിട്ടതോടെ മുഖ്യമന്ത്രി വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്.

Related Articles

Back to top button