LatestThiruvananthapuram

വാഹനാപകടത്തില്‍ മരിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ പത്തനംതിട്ട കളക്ടര്‍

“Manju”

തിരുവനന്തപുരം :  കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച പൊലീസ് ഉദ്യോഗസ്ഥ സിന്‍‌സി പി അസീസുമായുള്ള ഓര്‍മ പങ്കുവെച്ച്‌ പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍.  രണ്ടു മാസങ്ങള്‍ക്കു മുന്‍പുള്ള ചിത്രമാണ് കളക്ടര്‍ തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

സിന്‍സിയുടെ ജീവിതം ധീരതയുടെയും കര്‍മനിരതയുടെയും പ്രതീകമായി എന്നും പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായി തീരട്ടെയെന്ന് കുറിപ്പില്‍ ദിവ്യ എസ് അയ്യര്‍ പറയുന്നു. നിറഞ്ഞ മനസ്സോടെ പങ്കുവെച്ച നിമിഷങ്ങുടെ ഓര്‍മ്മ ഇന്ന് തീരാദുഃഖമായി അനുഭവപ്പെട്ടുവെന്നും കുറിപ്പില്‍ പറയുന്നു.

സ്വയം പ്രതിരോധ പ്രകടനത്തില്‍ മല്ലിട്ടു വനിതകള്‍ എന്ന സമഭാവനയില്‍ ഞങ്ങള്‍ അഭിമാനിച്ചതു എന്നും ഓര്‍മച്ചെപ്പില്‍ കാത്തുസൂക്ഷിക്കുമെന്നും ദിവ്യ എസ് അയ്യര്‍ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: നിറഞ്ഞ മനസ്സോടെ പങ്കുവെച്ച നിമിഷങ്ങുടെ ഓര്‍മ്മ ഇന്ന് തീരാദുഃഖമായി അനുഭവപ്പെട്ടു. രണ്ടു മാസങ്ങള്‍ക്കു മുന്‍പ്‌ പത്തനംതിട്ട ജില്ലയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയായ സിന്‍സിയോടൊപ്പം സ്വയം പ്രതിരോധ പ്രകടനത്തില്‍ മല്ലിട്ടു വനിതകള്‍ എന്ന സമഭാവനയില്‍ ഞങ്ങള്‍ അഭിമാനിച്ചതു എന്നും ഓര്‍മച്ചെപ്പില്‍ കാത്തുസൂക്ഷിക്കും. അകാലത്തില്‍ പൊലിഞ്ഞു പൊയ അവളുടെ ജീവിതം ധീരതയുടെയും കര്‍മനിരതയുടെയും പ്രതീകമായി എന്നും പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായി തീരട്ടെ!

കഴിഞ്ഞ ദിവസമാണ് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പന്തളം കുളനട തണങ്ങാട്ടില്‍ വീട്ടില്‍ സിന്‍‌സി പി അസീസ്(35) ആണ് മരിച്ചത്.

അമിതവേഗത്തിലെത്തിയ കാര്‍ സിന്‍സിയുടെ സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പന്തളം-ആറന്മുള റോഡില്‍ കുറിയാനപ്പള്ളിയില്‍ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ സിന്‍സി റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റ സിന്‍സിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റതിനാല്‍ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അപകടത്തില്‍ പരിക്കേറ്റ് വഴിയില്‍ കിടന്ന സിന്‍സിയെ ഇലവുംതിട്ട പൊലീസ് സ്റ്റേഷനല്‍ നിന്ന് ഉദ്യോഗസ്ഥരെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ഒരുപാട് രക്തം നഷ്ടമായിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് വിവരം.

Related Articles

Back to top button