IndiaLatest

ഇന്ന് ലോക മനുഷ്യാവകാശ ദിനം

“Manju”

ഇന്ന് ലോക മനുഷ്യാവകാശ ദിനം.”എല്ലാവർക്കും അന്തസ്സും സ്വാതന്ത്ര്യവും നീതിയും” എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. 2023 ഡിസംബർ 10 ന് ലോകം മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കാൻ പോകുമ്പോൾ ഈ ദിവസത്തിന്റെ പ്രസക്തി അനുദിനം വർദ്ധിക്കുകയാണ്. രണ്ടാം ലോക യുദ്ധത്തിന് ശേഷം 1945ലാണ് ഐക്യരാഷ്ട്ര സഭ നിലവിൽ വരുന്നത്. അതിന് ശേഷം ഏകദേശം മൂന്ന് വർഷങ്ങൾ പിന്നിട്ടപ്പോൾ മുപ്പത് ആർട്ടിക്കിൾ ഉൾപ്പെടുന്ന ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്നു. ഇന്ന് ഒട്ടേറെ ഉടമ്പടികളിലും കരാറുകളിലും മനുഷ്യാവകാശത്തെ കൂടുതൽ പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ ദിനംപ്രതി ലോകത്തിന്റെ വിവിധ കോണുകളിൽ മനുഷ്യാവകാശ ധ്വംശനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഈ ദിനത്തിന്റെ പ്രസക്തി യഥാർത്ഥത്തിൽ ഉൾക്കൊള്ളപ്പെടുന്നുണ്ടോ? ലോകത്തും നമ്മുടെ രാജ്യത്തും അരങ്ങേറുന്ന വംശീയ വെറി, പട്ടിണി, സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ, ലിംഗ അസമത്വം തുടങ്ങിയ മനുഷ്യാവകാശ ലംഘനത്തിന്റെ ചില ഉദാഹരണങ്ങൾ മാത്രമാണ്.

നമ്മുടെ രാജ്യത്തെ മനുഷ്യരുടെ പൗരസ്വാതന്ത്ര്യങ്ങളും മറ്റ് അവകാശങ്ങളും ചവിട്ടിയരക്കുന്Today is World Human Rights Daനമ്മുടെ ഓരോ പ്രവൃത്തിയിലും സമാധാനം, നീതി, നിഷ്പക്ഷത, ന വർത്തമാനകാലത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. പൗരസ്വാതന്ത്ര്യവും മറ്റ് അവകാശങ്ങളും എല്ലാവരുടെയും അടിസ്ഥാനപരമായ ആവശ്യങ്ങളാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജീവിക്കാനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അവകാശമാണ്.

നമ്മുടെ ഓരോ പ്രവൃത്തിയിലും സമാധാനം, നീതി, നിഷ്പക്ഷത, പരസ്പര ബഹുമാനം, സഹിഷ്ണുത, മാനുഷിക അന്തസ്സ്, നിയമത്തിന് മുന്നിലെ തുല്യത എന്നിവ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇവയാണ് നമ്മുടെ മനുഷ്യാവകാശങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങൾ. ഇതൊക്കെ ഇന്ന് അതിന്റെ യഥാർത്ഥ അർത്ഥത്തിൽ നമുക്ക് പ്രാപ്യമാണോ എന്നാണ് ഈ ദിനത്തിൽ ഉയരുന്ന പ്രധാന ചോദ്യം.

Related Articles

Back to top button