Uncategorized

സ്റ്റേഷനിൽ പോകാതെ ടിക്കറ്റ് എടുക്കാം

“Manju”

തിരുവനന്തപുരം: സ്റ്റേഷനില്‍ പോകാതെ ട്രെയിൻ ടിക്കറ്റ് എടുക്കാനാകുന്ന മൊബൈല്‍ ആപ്പുകളിലൂടെ യാത്ര സുഗമമാക്കി ഇന്ത്യൻ റെയില്‍വേ. അണ്‍ റിസര്‍വ്ഡ് ടിക്കറ്റിംഗ് സംവിധാനം അഥവാ യുടിഎസ് ആപ്പ് ഉപയോഗിച്ച്‌ ജനറല്‍ ടിക്കറ്റും സീസണ്‍ ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും ഇനി മുതല്‍ എടുക്കാൻ സാധിക്കും. എന്നാല്‍ റിസര്‍വേഷൻ ടിക്കറ്റ് എടുക്കാൻ സാധിക്കില്ല. ഇതിലൂടെ യാത്രക്കാര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ തന്നെ അണ്‍ റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

റെയില്‍വെ സ്റ്റേഷനുകളിലെ എൻസിസി, എൻഎസ്‌എസ് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന യുടിഎസ് മൊബൈല്‍ ആപ്പിന്റെ പ്രചരണം ഏറ്റെടുത്തിരിക്കുകയാണ് പ്രമുഖര്‍. പ്രശസ്ത സിനിമ താരം കുഞ്ചാക്കോ ബോബന്റെ വീഡിയോ സന്ദേശമാണ് ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

ആപ്പിന്റെ ഒപ്പമുള്ള വാലറ്റ് റീചാര്‍ജ് ചെയ്യുന്നതിലൂടെ യാത്രകാര്‍ക്ക് ടിക്കറ്റ് തുകയില്‍ ഇളവ് ലഭ്യമാകും. യാത്രക്കാര്‍ക്ക് ഇനി മുതല്‍ സ്വന്തം ഫോണില്‍ തന്നെ എടുക്കുന്ന ജനറല്‍ ടിക്കറ്റ് ഉപയോഗിച്ച്‌ യാത്ര ചെയ്യാം. റെയില്‍വേ സ്റ്റേഷനിലുള്ള ക്യുആര്‍കോഡ് സ്‌കാൻ ചെയ്തും ടിക്കറ്റ് എടുക്കാവുന്നതാണെന്നും റെയില്‍വേ അറിയിച്ചു

Related Articles

Check Also
Close
  • …..
Back to top button