KeralaLatestThiruvananthapuramThrissur

ലോക്ഡൌണ്‍ ; ഫോട്ടോഗ്രാഫര്‍ക്ക് ‘പോത്തോഗ്രഫി’ ജീവിതമാര്‍ഗ്ഗം

“Manju”

സിന്ധുമോള്‍ ആര്‍

തൃശൂര്‍ : ഇരുപത്തഞ്ച് വര്‍ഷം ഫോട്ടോഗ്രഫി മാത്രം ജീവിതമാര്‍ഗമായിരുന്ന ഫോട്ടോഗ്രാഫര്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് ജീവിതമാര്‍ഗ്ഗമായത് പോത്തുകൃഷി. ഫാഷന്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായ പുന്നയൂര്‍ക്കുളം സ്വദേശി നസറുദ്ദീന്‍ അഞ്ചുമാസം ജോലിയില്ലാതെയിരുന്നപ്പോള്‍ വരുമാനമാര്‍ഗം തേടി തീര്‍ത്തും അപരിചിതമായ മേഖലയാണ് തെരഞ്ഞെടുത്തത്. നസറുദ്ദീന്‍തന്നെ അതിനൊരു പേരും നല്‍കി, “പോത്തോഗ്രഫി.’ കോഴികൃഷി നടത്താനായി ഇറങ്ങിയപ്പോഴാണ് പോത്തിനെ ശ്രദ്ധയില്‍പ്പെട്ടത്. ആദ്യം ഒന്നിനെ വാങ്ങി. അതിനെ വിറ്റ ശേഷം വീണ്ടും നാലെണ്ണത്തെക്കൂടി വാങ്ങി.

തുടക്കത്തില്‍ കാര്യമായ ലാഭമൊന്നും പ്രതീക്ഷിച്ചില്ല. പിന്നീട് ആവശ്യക്കാര്‍ കൂടിയതോടെ സുഹൃത്തുക്കളുടെ സഹായത്തില്‍ പോത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ഏതാണ്ട് 30 പോത്തുകളെ ഇപ്പോള്‍ നസറുദ്ദീന്‍ വില്‍പനയ്ക്കായി എത്തിച്ചിട്ടുണ്ട്. ഇനിയൊരു ഫാം തുടങ്ങാനുള്ള പദ്ധതിയിലാണ്. ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ പച്ചക്കറി കൃഷിയും നടത്തിയിരുന്നു. അതില്‍നിന്ന് ലഭിച്ച 500 കിലോ പച്ചക്കറി അയല്‍ വീടുകളില്‍ സൗജന്യമായി വിതരണം ചെയ്തു. കോവിഡ് സാഹചര്യം മാറിയാലും ഫോട്ടോഗ്രഫിക്കൊപ്പം പോത്തുകൃഷിയും കൊണ്ടുപോകുമെന്ന് നസറുദ്ദീന്‍ പറയുന്നു. ഭാര്യയും രണ്ട് പെണ്‍മക്കളും ഉമ്മയും അടങ്ങുന്നതാണ് കുടുംബം.

Related Articles

Back to top button