KeralaLatest

പ്രതികരിച്ച്‌ മേയറും എം എല്‍ എ യും

“Manju”

തിരുവനന്തപുരം: വിവാഹ നിശ്ചയത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച്‌ മേയര്‍ ആര്യ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ ദേവും. വിവാഹം ഒന്നിനും ഒരു തടസ്സമാകില്ലെന്നും സമൂഹം ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കുമെന്നും ഇരുവരും വെളിപ്പെടുത്തി. വിവാഹ തീയതി തീരുമാനിച്ചിട്ടില്ലെന്നും കൃത്യസമയമാകുമ്പോള്‍ എല്ലാവരെയും അറിയിക്കുമെന്നും സച്ചിന്‍ പറഞ്ഞു.

‘ഇപ്പോള്‍ വിവാഹ സങ്കല്‍പങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. വിവാഹം പ്രത്യേകമായ പ്രശ്‌നമായി വരുമെന്ന് തോന്നുന്നില്ല. രണ്ടാളുകള്‍ വിവാഹം കഴിക്കുന്നു എന്നതിനര്‍ത്ഥം ഏതെങ്കിലും പ്രത്യേക രീതിയില്‍ ജീവിക്കുക എന്നതല്ല. ആര്യ ഏറ്റെടുത്ത ചുമതല അവളും എന്നെയേല്‍പ്പിച്ച ചുമതല ഞാനും ഭംഗിയായി നിര്‍വഹിക്കും. ഞങ്ങള്‍ രണ്ടുപേരും സിപിഐഎമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ്. വിവാഹ സങ്കല്‍പ്പങ്ങളിലൊക്കെ വളരെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ആവശ്യമായ ക്രമീകരണങ്ങളുണ്ടാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോകും. സമൂഹം ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കും’, സച്ചിന്‍ ദേവ് പറഞ്ഞു.

‘ഉത്തരവാദിത്തങ്ങളില്‍ നില്‍ക്കാന്‍ സാധിക്കുന്നത് കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഞങ്ങളുടെ രാഷ്ട്രീയവും ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണമായി. പാര്‍ട്ടി ഏല്‍പ്പിച്ച, ജനങ്ങള്‍ നല്‍കിയ ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായും നിറവേറ്റാന്‍ സാധിക്കും’, ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചു.

Related Articles

Back to top button