InternationalLatest

കൊവിഡ് ബാധിതര്‍ ഇരുപത് കോടി അറുപത്തിരണ്ട് ലക്ഷം

“Manju”

ന്യൂയോര്‍ക്ക് ; ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി അറുപത്തിരണ്ട് ലക്ഷം കടന്നു. പതിനെട്ടര കോടിയിലധികം പേര്‍ രോഗമുക്തി നേടിയപ്പോള്‍ നാല്‍പ്പത്തിമൂന്ന് ലക്ഷത്തിലധികം ആളുകള്‍ക്ക് വൈറസ് കാരണം ജീവന്‍ നഷ്‌ടമായി. അമേരിക്കയില്‍ മൂന്ന് കോടി എഴുപത്തി രണ്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 6.36 ലക്ഷം ആളുകള്‍ക്ക് ജീവന്‍ നഷ്‌ടമായി. ബ്രസീലില്‍ ഇതുവരെ രണ്ടേകാല്‍ കോടിയോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. 5.66 ലക്ഷം പേര്‍ മരിച്ചു. ഒരു കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 41195 പുതിയ കൊവിഡ് കേസുകളെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലത്തേതിനേക്കാള്‍ 7.4% കൂടുതലാണ് കേസുകള്‍. സജീവ കേസുകളുടെ എണ്ണം 387987 ആയി. രോഗമുക്തി നിരക്ക് 97.45 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Articles

Back to top button