IndiaLatest

12നില കെട്ടിടത്തിനുള്ളിലൂടെ പോകുന്ന ഡ്രൈവറില്ലാ ട്രെയിനുകള്‍; പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ചെന്നൈ മെട്രോ

“Manju”

ചെന്നൈ: ബഹുനില കെട്ടിടങ്ങള്‍ക്കുള്ളിലൂടെ ട്രെയിനുകള്‍ കടന്നു പോകുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ചെന്നൈ മെട്രോ റെയില്‍ കോര്‍പ്പറേന്‍ (സി എം ആര്‍ എല്‍). വിദേശ രാജ്യങ്ങളിലുള്ളതുപോലെയുള്ള പദ്ധതി നടപ്പിലാക്കാനാണ് സി എം ആര്‍ എല്‍ ലക്ഷ്യമിടുന്നത്. പൊതുഗതാഗതം, കെട്ടിടങ്ങള്‍, ജനങ്ങള്‍ ഇത് മൂന്നും യോജിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്കാണ് രൂപം നല്‍കുന്നത്‌. മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിനായാണ് മൂന്നിടങ്ങളിലും പദ്ധതി ആവിഷ്‌കരിച്ചത്‌.

നിര്‍മാണത്തിനായി 450 മീറ്റര്‍ നീളത്തിലുള്ള സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. മേല്‍പ്പാലത്തിന് മുകളിലൂടെ മെട്രോ സ്റ്റേഷനിലേക്ക് കടക്കാനുള്ള പാത നിര്‍മ്മിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ നിലവിലെ പാലം പൊളിക്കുന്നത് വലിയ ഗതാഗതക്കുരുക്ക് ഉണ്ടാക്കുമെന്നതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു.

നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള തുക അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോയമ്പേടില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ എലവേറ്റഡ് സ്റ്റേഷന്‍ വികസനത്തിനായി ഉപയോഗിക്കും.നിലവിലെ സ്‌റ്റേഷന് മുകളിലായിട്ടാവും പുതിയ സ്റ്റേഷന്‍. വിംകോ നഗര്‍ സ്‌റ്റേഷനുമുകളില്‍ നാല് നിലകളില്‍ കാര്‍ പാര്‍ക്കിങ് സൗകര്യമുള്ള 20 നില കെട്ടിടം പണിയാനും സിഎംആര്‍എല്‍ പദ്ധതിയിടുന്നുണ്ട്. കെട്ടിടം വാടയ്ക്ക് കൊടുത്ത് വരുമാനം ഉണ്ടാക്കുന്നതിനെക്കുറിച്ച് പഠിക്കാനായി ഒരു ഏജന്‍സിയെ നിയോഗിച്ചിട്ടുണ്ട്.

ലോകത്തില്‍ പലയിടത്തും സമാനരീതിയിലുള്ള മെട്രോസ്‌റ്റേഷനുകളുണ്ട്. ചൈനയിലെ ചോങ്ക്യൂങില്‍ 19 നിലകളുള്ള കെട്ടിടത്തിന്റെ ആറാം നിലയിലാണ് മെട്രോ സ്‌റ്റേഷനുള്ളത്. നാഗ്പുരിലെ സീറോ മൈല്‍ മെട്രോ സ്‌റ്റേഷന്‍ 15 നിലകളുള്ള ആഢംബഹോട്ടല്‍ കെട്ടിടത്തിനുള്ളിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്.

 

Related Articles

Back to top button