KeralaLatest

കൊല്ലം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ ഇ.എസ്.ഐ. പരിരക്ഷ

“Manju”

കൊല്ലം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ ഇ.എസ്.ഐ. പരിരക്ഷയുളള തൊഴിലാളികള്‍ക്ക് പണം ഈടാക്കാതെ ഇ.എസ്.ഐ. സ്കീം പ്രകാരം നല്‍കേണ്ട എല്ലാ ചികിത്സാ സൗകര്യം ഒരുക്കുന്നത് ഉറപ്പ് വരുത്തണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി യെ കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി രാമേശ്വര്‍ ടെലി അറിയിച്ചു.

ലോകസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് വിവരം നല്‍കിയത്. ഇ.എസ്.ഐ കോര്‍പ്പറേഷനും കേരള സര്‍ക്കാരും തമ്മില്‍ ഉണ്ടാക്കിയ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് സൗകര്യം ഒരുക്കുവാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

പാരിപ്പളളി ഇ.എസ്.ഐ മെഡിക്കല്‍ കോളേജ് ഇ.എസ്.ഐ കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറുമ്പോള്‍ പണം ഈടാക്കാതെ ഇ.എസ്.ഐ സ്കീം പ്രകാരമളള എല്ലാ ആനുകൂല്യങ്ങളും ഇ.എസ്.ഐ പരിരക്ഷയുളള തൊഴിലാളികള്‍ക്ക് നല്‍കുവാന്‍ ധാരണാപത്രത്തില്‍ വ്യവസ്ഥ ചെയ്തിരുന്നതായും മന്ത്രി അറിയിച്ചു.
കൊല്ലം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ ഇ.എസ്.ഐ സ്കീം പ്രകാരം ഇന്‍ഷ്വറന്‍സ് പരിരക്ഷയുളളവര്‍ക്ക് പണം ഈടാക്കാതെ ചികിത്സ നല്‍കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ലോകസഭയില്‍ അറിയിച്ചു.

Related Articles

Back to top button