IndiaLatest

16 ചൈനീസ് പൗരന്മാര്‍ക്ക് പൗരത്വം; കേന്ദ്രമന്ത്രി

“Manju”

ഡല്‍ഹി ; 2007 മുതല്‍ 16 ചൈനീസ് പൗരന്മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രം. പാര്‍ലമെന്റില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 10 പേരുടെ അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡി.എം.കെ എംപി തിരുച്ചി ശിവയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്. ഓണ്‍ലൈന്‍ പൗരത്വ മൊഡ്യൂളില്‍ ലഭ്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് മറുപടി. ഏതൊക്കെ രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയെന്ന് കണക്കുകളില്‍ ഇല്ല. രാജ്യങ്ങള്‍ക്കനുസരിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ സൂക്ഷിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button