KeralaLatest

ശാന്തിഗിരി ആശ്രമത്തിന്റെ ഭക്ഷണ വിതരണം 50ാം ദിവസത്തിലേക്ക്

“Manju”

പ്രജീഷ് വള്ള്യായി

തലശ്ശേരി : ശാന്തിഗിരി ആശ്രമം വള്ള്യായിയുടെ ദക്ഷണ വിതരണം 50 ദിവസത്തിലേക്ക് കടന്നു. ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ ആശ്രമം പാട്യം, മൊകേരി പഞ്ചായത്തുകൾ, പോലീസ് എയ്ഡ് പോസ്റ്റുകൾ, ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിൽ ഭക്ഷണ പൊതികൾ എത്തിച്ചു വരുന്നു. പഞ്ചായത്തിന്റെ നിർദ്ദേശാനുസരണം പഞ്ചായത്തിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന വീടുകളിലേക്ക് കാരുണ്യ സ്പർശവുമായി ശാന്തിഗിരിയുടെ സന്നദ പ്രവർത്തകർ സേവന തൽപരരായി എത്തുന്നു. മാതൃകാപരമായ ഇങ്ങനെയുള്ള പ്രവർത്തനത്തിന് ആശ്രമം ഇൻ ചാർജ്ജ് മധുരനാഥ ജ്ഞാനതപസ്വി നേതൃത്വം നൽകി വരുന്നു.

Related Articles

Back to top button