KeralaLatest

മുകുന്ദൻ പി ആർ രചിച്ച ‘മോദി ഗോഡ് ഡയലോഗ്’ പുസ്തകം ഗവര്‍ണര്‍ പ്രകാശനം ചെയ്തു.

“Manju”

തിരുവനന്തപുരം : മുകുന്ദൻ പി ആർ രചിച്ച ‘ദി മോദി ഗോഡ് ഡയലോഗ്’എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് ബഹു. കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവഹിച്ചു. രാജ് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ശാന്തിഗിരി ആശ്രമം മാര്‍ക്കറ്റിംഗ് ഇന്‍ചാര്‍ജ് സ്വാമി ഗുരു സവിധ് ജ്ഞാന തപസ്വി, ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷന്‍ സീനിയര്‍ ഫെലോ പ്രൊഫ.ഡോ. കെ. ഗോപിനാഥൻ പിള്ള, ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ മെഡിക്കല്‍ സൂപ്രണ്ട് (ആയുര്‍വേദ) ഡോ.ബി. രാജ്കുമാർ എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രസിദ്ധ ഗാന്ധിയനും, ഗാന്ധി ഭൻ ചെയർമാനുമായ ഡോ.എൻ.രാധാകൃഷ്ണൻ പുസ്തകത്തിന്റെ ആദ്യകോപ്പി ഗവര്‍ണറില്‍ നിന്ന് ഏറ്റു വാങ്ങി.
മതങ്ങളെല്ലാം ദൈവത്തെപ്പറ്റി പറയുന്നു. പക്ഷേ അവയെല്ലാം ദൈവത്തെ സ്ഥാപിച്ചിട്ടുള്ളത് വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെയാണ്. പരസ്പരവിരുദ്ധമായ മതസങ്കല്പങ്ങളെ ഒരു ഏക സൂത്രത്തിൽ ബന്ധിപ്പിക്കാൻ സാധിക്കുന്ന ഒരു ദൈവസങ്കല്പം പ്രകൃതിയിൽ ഉണ്ടോ എന്നുള്ളത് ഈ പുസ്തകത്തിലെ പ്രധാനമായ ഒരന്വേഷണ വിഷയമാണ്.

ഹിന്ദുമതം പൂർണമായ ഒരു സംസ്കാരമെങ്കിൽ,എന്ത് കൊണ്ട് കഴിഞ്ഞ അയ്യായിരം വർഷങ്ങൾക്കുള്ളിൽ ഭാരതത്തിൽ ബുദ്ധിസം, ജൈനിസം, സിക്കിസം തുടങ്ങി പലവിധ മതസമ്പ്രദായങ്ങൾ ഉടലെടുത്തു? എന്താണ് യാർത്ഥത്തിൽ ആർഷഭാരതസംസ്കാരം? ഇന്നത്തെ അതിന്റെ പ്രസക്തി എന്ത്? പരിണാമ വ്യവസ്ഥയും ആത്മീയതയും തമ്മിലുള്ള ബന്ധം എന്താണ്? പരിണാമം എന്നാൽ ഒരു ജീവൻ അണുവായി, സസ്യമായി, മൃഗവും, മനുഷ്യനുമായി രൂപാന്തരം പ്രാപിക്കുന്ന പ്രക്രിയയാണ്. മനുഷ്യനിൽ നിന്നും പിന്നീട് അമാനുഷ തലങ്ങളിലേക്കുള്ള യാത്ര തുടങ്ങുന്നു. മനുഷ്യൻ അങ്ങനെ ദേവനായി, ഋഷിയായി, ഈശ്വരസ്വരൂപിയായി മാറുന്നതിനെ മുക്തി എന്ന് വിളിക്കുന്നു. അതാണ് സനാതന ധർമ്മത്തിന് അടിസ്ഥാനമായിരിക്കുന്ന പരിണാമശാസ്ത്രം അഥവാ ആർഷഭാരത സംസ്കാരം.
പരിണാമം എന്ന് ഉദ്ദേശിച്ചത് ശരീരത്തെ സംബന്ധിച്ച് മാത്രമല്ലാ. മനുഷ്യ സമൂഹത്തിന്റെ ശിഥിലതക്ക് കാരണം ബോധപരിണാമ പ്രക്രിയ തടസ്സപ്പെട്ടിരുക്കുന്നത് കൊണ്ടാണ്. അത് എവിടെ വെച്ച് എങ്ങനെ തടസ്സപ്പെട്ടിരിക്കുന്നു? ഇങ്ങനെ സങ്കീര്‍ണ്ണമായ വിവിധ മേഖലകളിലൂടെ അനുവാചകന്റെ മനസ്സ് വ്യാപരിപ്പിക്കുവാന്‍ ഈ പുസ്തകത്തിന് കഴിയുന്നു.

Related Articles

Back to top button