LatestThiruvananthapuram

സ്ത്രീകള്‍ സര്‍ഗ്ഗാത്മകതയ്ക്കുള്ള ഇടം സ്വയം കണ്ടെത്തണമെന്ന് ഓപ്പണ്‍ ഫോറം

“Manju”

തിരുവനന്തപുരം ;സ്ത്രീകള്‍ സര്‍ഗ്ഗാത്മകതയ്ക്കുള്ള ഇടം സ്വയം കണ്ടെത്തണമെന്ന് ഓപ്പണ്‍ ഫോറം. പുരുഷനും സ്ത്രീയും പരസ്പരം ബഹുമാനിക്കണമെന്നും, മനുഷ്യര്‍ എന്ന നിലയിലാണ് അംഗീകരിക്കപ്പെടേണ്ടതെന്നും അസമീസ് സംവിധായിക ബോബി ശര്‍മ ബര്‍വ പറഞ്ഞു.

സ്ത്രീകള്‍ സര്‍ഗ്ഗാത്മകതയ്ക്കുള്ള ഇടം സ്വയം കണ്ടെത്തണമെന്നും മലയാളസിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് വേണ്ട അംഗീകാരം ലഭിക്കുന്നില്ലെന്നും മിറിയം ജോസഫ് പറഞ്ഞു. പുരുഷമേധാവിത്വം നിറഞ്ഞു നില്‍ക്കുന്ന സമൂഹത്തില്‍ ഫെമിനിസ്റ്റ് ആവുകയല്ലാതെ മറ്റൊരു മാര്‍ഗവും സ്ത്രീകള്‍ക്കില്ലെന്നു കുര്‍ദ്ദിഷ് സംവിധായിക ലിസ ചലാന്‍ പറഞ്ഞു. മധുജ മുഖര്‍ജി , ബോബി ശര്‍മ ബര്‍വ താര രാമാനുജന്‍ , യു.പി .മഹിത, പ്രിയ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button