IndiaKeralaLatest

കോവിന്‍ പോര്‍ട്ടലില്‍ വിവരചോര്‍ച്ച; നിഷേധിച്ച്‌ കേന്ദ്രസര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി: കോവിന്‍ പോര്‍ട്ടലില്‍ വിവരചോര്‍ച്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പോര്‍ട്ടലിലെ വാക്സിനേഷന്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും സുരക്ഷിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
കോവിന്‍ പോര്‍ട്ടലിലെ 150 മില്യണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നീട് ഈ വിവരങ്ങള്‍ വില്‍പനക്ക് വെച്ചുവെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു.
അതേസമയം, ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് പറയുമ്പോഴും ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിലെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനോട് സംഭവം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button