KeralaLatest

സനാതനപാരമ്പര്യത്തെ ലോകത്തിന് മനസിലാക്കിക്കൊടുത്ത മഹാഗുരുവാണ് നവജ്യോതിശ്രീകരുണാകര ഗുരു- കേന്ദ്രമന്ത്രി വി. മുരളീധരൻ

“Manju”

പോത്തൻകോട് : ഭാരതത്തിന്റെ ആദ്ധ്യാത്മിക ചൈതന്യമായ സനാതനപാരമ്പര്യത്തെയും അതിന്റെ മൂല്യങ്ങളെയും ലോകത്തിന് മനസിലാക്കിക്കൊടുത്ത മഹാഗുരുവാണ് നവജ്യോതിശ്രീകരുണാകരഗുരുവെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭാരത്തിന്റെ പാരമ്പര്യം നാസ്തികന്റെയോ നിരീശ്വരവാദിയുടേയോ അല്ല അതു ആദ്ധ്യാത്മികതയിലൂന്നിയുള്ളതും ഗുരുദർശനങ്ങളിൽ അധിഷ്ഠിതവുമാണ്. ഭൗതികവാദ പ്രത്യയശാസത്രങ്ങൾക്ക് ഇന്ന് യാതൊരു പ്രസക്തിയില്ലെന്നും ഭാരതീയചിന്തകൾക്കും ഗുരുദർശനങ്ങൾക്കുമാണ് ഈ കാലഘട്ടത്തിൽ പ്രസക്തിയെന്നും മന്ത്രി പറഞ്ഞു. സംഘർഷഭരിതമായ ഈ കാലഘട്ടത്തിൽ ഗുരുവിന്റെ വാക്കുകൾക്ക് പ്രസക്തിയേറുന്നുവെന്നും ഗുരുവിന്റെ പേരിനെ സ്വീകരിക്കുന്നവർ ഗുരുവിന്റെ ആശയങ്ങളെ തള്ളിപ്പറയുന്നത് ഉചിതമല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ചടങ്ങിൽ വനം മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംഘർഷങ്ങളുടെയും പിരിമുറുക്കങ്ങളുടേയും ലോകത്ത് ജീവിതക്ലേശങ്ങൾ ഗുരുപാദത്തിൽ സമർപ്പിച്ച് സമാധാനജീവിതത്തിന് ആശ്രയിക്കാവുന്ന ഇടമാണ് ശാന്തിഗിരിയെന്ന് മന്ത്രി പറഞ്ഞു. വിശക്കുന്നവന്റെ മതം നോക്കാതെ ആഹാരം വിളമ്പുന്നതാണ് മാനവികതയെന്നും ശാന്തിഗിരിയിൽ ലോകം കാണുന്നത് അതാണെന്നും മുഖ്യപ്രഭാഷണം നടത്തിയ നൗഷാദ് എം.എൽ. എ പറഞ്ഞു. ജോബ് മൈക്കിൾ എം.എൽ.എ, ഇന്ത്യൻ കൗൺസിൽ ഓഫ് ഫിലോസഫിക്കൽ റിസർച്ച് ചെയർമാൻ പ്രൊഫ. ആർ. സി. സിൻഹ മലങ്കര മാർത്തോമ സിറിയൻ ചർച്ച് ബിഷപ്പ് മാർ ബർണബാസ സഫർഗൺ മെത്രാപ്പോലീത്ത, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്ത, സ്വാമി ശുഭാംഗാനന്ദ, സ്വാമി നിർമ്മോഹാത്മ ജ്ഞാനതപസ്വി, മുൻ മന്ത്രി വി.എസ്. ശിവകുമാർ, ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചൽ, സി,.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം ഡോ.പി.കെ.ബിജു, കെ. സുദർശനൻ, ഡോ.ജി.രാജ് മോഹൻ, എസ്. ഹരികുമാർ, എസ്.എം. റാസി, ജി.മുരളീധരൻ, ഡോ.എസ്.എസ്.ലാൽ, അഡ്വ. വീണ.എസ്. നായർ, ദീപ അനിൽ, മണക്കാട് രാമചന്ദ്രൻ, ഷിബു തോമസ്, ആർ.സഹീറത്ത് ബീവി, കവിരാജ്. എൻ . ജി, പുഴനാട് സുധീർ, പോത്തൻകോട് ബാബു, പി.ജെ. നഹാസ്, അഡ്വ. എസ്.വി. സജിത്, അനിൽ ചേർത്തല, വിഭു പിരപ്പൻകോട്, സബീർ തൊളിക്കുഴി, ശ്യാംകുമാർ. എസ്, ഷാജി. ബി, നിഷ. എം . എൻ, ശാന്തിപ്രിയൻ. പി. ആർ, ശാന്തിപ്രിയ.ജി എന്നിവർ പ്രസംഗിച്ചു. സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി സ്വഗതവും ഡോ.രാജ്കുമാർ നന്ദിയും പറഞ്ഞു.

നവ‌ഒലി ജ്യോതിര്‍ദിനമായ ഇന്ന് രാവിലെ അഞ്ച്മണി മുതല്‍ പര്‍ണ്ണശാലയിലും പ്രാര്‍ത്ഥനാലയത്തിലും പ്രത്യേക പുഷ്പാഞ്ജലി, സന്യാസിമാരുടേയും, ഗൃഹസ്ഥാശ്രമികളുടേയും പുഷ്പസമര്‍പ്പണം, പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും സമര്‍പ്പണങ്ങളും നടക്കും. 9ന് പൊതുസമ്മേളനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.` ഭക്ഷ്യസിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അദ്ധ്യക്ഷനാകും. മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വിശിഷ്ടാതിഥിയാകും. പത്മശ്രീ ഡോ.റസൂൽ പൂക്കുട്ടി കലാഗ്രാമം പദ്ധതി പ്രഖ്യാപനം നടത്തും. കൊടിക്കുന്നില്‍ സുരേഷ് എം . പി, ആന്റോ ആന്റണി എം . പി, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ഗുരുരത്നം, സ്വാമി ചൈതന്യ, പാളയം ഇമാം ജനാബ് വി.പി.സുഹൈബ് മൌലവി, ഫാ.ജോസ് കിഴക്കേടം, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, സംവിധായകൻ കെ. മധുപാൽ, ഛായാഗ്രാഹകൻ എസ്. കുമാർ, യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം, മുൻ എം. പി. പീതാംബരക്കുറുപ്പ് തുടങ്ങിയ പ്രമുഖർ സമ്മേളനത്തില്‍ സംബന്ധിക്കും. ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് 6 ന് ആശ്രമസമുച്ചയത്തെ വലംവെച്ച് ദീപപ്രദക്ഷിണവും ഉണ്ടായിരിക്കും. രാത്രി 9.00മണിമുതല്‍ വിശ്വസംസ്കൃതികലാരംഗം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ നടക്കും.

ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിര്‍ദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.

 

Related Articles

Back to top button