InternationalLatest

ഹീറോ സ്മിത്ത് ആവേശത്തില്‍ ആണ്…

“Manju”

ഐപിഎല്ലില്‍ സ്വപ്നതുല്യമായ അരങ്ങേറ്റത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഒഡിയോന്‍ സ്മിത്ത് ഇപ്പോള്‍ തന്നെ വലിയ മനക്കോട്ട കെട്ടുന്നില്ല എന്നും ഇത് പോലെ തന്നെ ബാക്കിയുള്ള എല്ലാ കളികളും വിജയിക്കാന്‍ ശ്രമിക്കും എന്ന് സ്മിത്ത് വെളിപ്പെടുത്തി.മായങ്ക് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് ഫ്രാഞ്ചൈസി ഇതുവരെ കിരീടം ഉയര്‍ത്താന്‍ കഴിയാത്ത ചുരുക്കം ചില ടീമുകളിലൊന്നാണ്. മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങില്‍ സ്മിത്ത് തന്‍റെ മനസ് തുറന്നു ‘ഞങ്ങള്‍ 14 പീക്ക്‌സ് എന്ന മോട്ടിവേഷണല്‍ സിനിമ കണ്ടു. ആദ്യത്തെ പീക്ക് കഴിഞ്ഞു; 13 എണ്ണം കൂടി ഇനിയുണ്ട്.നല്ല തുടക്കം ലഭിക്കാന്‍ ഞങ്ങള്‍ സമ്മര്‍ദ്ദത്തിലായിരുന്നു.നല്ല ഒരു തുടക്കം ലഭിച്ചാല്‍ നല്ല കാര്യങ്ങള്‍ എല്ലാം പിന്നാലെ നടക്കും എന്നാണ് ഞങ്ങളുടെ വിശ്വാസം.

Related Articles

Back to top button