InternationalLatest

ഫെഡക്‌സ് കോര്‍പ്പിന്റെ പുതിയ സിഇഒ ആയി ഇന്ത്യന്‍ വംശജന്‍ രാജ് സുബ്രഹ്മണ്യം ചുമതലയേല്‍ക്കും

“Manju”

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ രാജ് സുബ്രഹ്മണ്യം പ്രമുഖ യുഎസ് പാക്കേജ്ഡെലിവറി കമ്പനിയായ ഫെഡക്‌സ് കോര്‍പ്പിന്റെ പുതിയ സിഇഒ ആയി ചുമതലയേല്‍ക്കും. ജൂണ്‍ ഒന്നിന് ഫ്രെഡ് സ്മിത്ത് സ്ഥാനമൊഴിയുന്ന ഒഴിവിലാണ് രാജിന്റെ നിയമനം. സ്മിത്ത് കമ്പനിയുടെ എക്‌സിക്യൂട്ടിവ് ചെയര്‍മാനാകും.

1991-ലാണ് ഫെഡക്‌സില്‍ ചേരുന്നത്. ഏഷ്യയിലും അമേരിക്കയിലുമായി നിരവധി ചുമതലകള്‍ വഹിച്ചു. പിന്നീട് ചീഫ് മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് ഓഫിസറായും ഫെഡക്‌സ് എക്‌സ്പ്രസിന്റെ മേധാവിയായും പ്രവര്‍ത്തിച്ചു. 2019ല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായി.

കമ്പനിയെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തനാണ് രാജ് സുബ്രഹ്മണ്യമെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു. ആളുകളെയും സാധ്യതകളെയും ബന്ധിപ്പിക്കുക വഴി 50 വര്‍ഷത്തിനുള്ളില്‍ ലോകത്തെതന്നെ മാറ്റാന്‍ ഫെഡക്‌സിനു കഴിഞ്ഞുവെന്ന് സ്മിത്ത് പറയുന്നു.

 

 

Related Articles

Back to top button