IndiaLatest

ജൈന പ്രതിഷ്ഠകള്‍ പുനഃസ്ഥാപിക്കണമെന്ന ഹര്‍ജി തള്ളി കോടതി

“Manju”

ന്യൂഡല്‍ഹി: കുത്തബ് മിനാര്‍ വളപ്പില്‍ ആരാധന അനുവദിക്കണമെന്ന ഹര്‍ജി തള്ളി. ഹിന്ദു – ജൈന പ്രതിഷ്ഠകള്‍ പുനഃസ്ഥാപിക്കണമെന്നും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് സിവില്‍ കോടതി തള്ളിയത്.
പഴയകാലത്തെ തെറ്റുകളുടെ പേരില്‍ നിലവിലെ സമാധാനാവസ്ഥ തകര്‍ക്കേ ണ്ടതില്ലെന്ന് ജഡ്ജി നേഹാ ശര്‍മ വ്യക്തമാക്കി. ഒരിക്കല്‍ സംരക്ഷിത സ്മാരകമായി കേന്ദ്രസര്‍കാര്‍ പ്രഖ്യാപിച്ച കേന്ദ്രങ്ങള്‍ മറ്റു ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നത് ശരിയല്ലെന്നും ജഡ്ജി പറഞ്ഞു.
മെഹ്‌റോളിയില്‍ കുത്തബ് മിനാര്‍ നിലനില്‍ക്കുന്ന സ്ഥലം മുന്‍പു ക്ഷേത്രസമുച്ചയമായിരുന്നുവെന്നു വാദിച്ച്‌ അഡ്വ. വിഷ്ണു എസ്.ജെയിന്‍ ആണു ഹര്‍ജി നല്‍കിയത്.

Related Articles

Back to top button