IndiaLatest

ഇന്ത്യയും ആസ്‌ട്രേലിയയും തമ്മില്‍ വ്യാപാര കരാറില്‍ ഒപ്പുവെച്ചു

“Manju”

ഡല്‍ഹി ; ഇന്ത്യയും ആസ്‌ട്രേലിയയും തമ്മില്‍ വ്യാപാര കരാറില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും പങ്കെടുത്ത ഓണ്‍​ലൈന്‍ മീറ്റിലാണ് കരാര്‍ ഒപ്പുവെച്ചത്. സാമ്പത്തികരംഗത്തെ സഹകരണത്തിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വാതിലുകളിലൊന്നാണ് ഇന്ന് തുറന്നിരിക്കുന്നതെന്ന് ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മോറിസണ്‍ പറഞ്ഞു. അടുത്ത് തന്നെ പൊതുതെരഞ്ഞെടുപ്പിനൊരുങ്ങുന്ന മോറിസണ്‍ രാജ്യത്തിന്റെ വിദേശബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യ-ആസ്‌ട്രേലിയ സാമ്പത്തിക സഹകരണവും വ്യാപാര ഉടമ്പടിയും ഉഭയകക്ഷി ബന്ധത്തിന്റെ അനിവാര്യതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Related Articles

Back to top button