IndiaLatest

ബംഗാളിലും ട്രാക്ടർ റാലി നടത്തും ;കൃഷിയിടം കത്തിക്കും : രാകേഷ് ടികായത്

“Manju”

ഛണ്ഡീഗഢ് : പ്രതിഷേധക്കരുടെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ പശ്ചിമ ബംഗാളിൽ പ്രതിഷേധം നടത്തുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. റിപ്പബ്ലിക് ദിത്തിൽ ഡൽഹിയിൽ നടത്തിയ ട്രാക്ടർ റാലിയ്ക്ക് സമാനമായ രീതിയിൽ പ്രതിഷേധം നടത്തുമെന്നാണ് രാകേഷ് ടികായത് പറഞ്ഞത്. ഹരിയാനയിലെ ഖരക് പൂനിയയിൽ നടന്ന മഹാപഞ്ചായത്തിൽ സംസാരിക്കുന്നതിനിടെയാണ് ടികായത് ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര സർക്കാർ ഇനിയും ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ അടുത്തത് പശ്ചിമ ബംഗാളിലാണ് ട്രാക്ടർ റാലി നടത്തുക. ഇതിൽ നിന്നും സംഘടനകൾ പിന്മാറുമെന്ന് സർക്കാർ തെറ്റിദ്ധരിക്കണ്ട. വേണ്ടി വന്നാൽ കൃഷിയിടവും വിളകളും കത്തിയ്ക്കാനും തിരികെ വന്ന് പ്രതിഷേധിക്കാനും തങ്ങൾ തയ്യാറാണെന്ന് രാകേഷ് ടികായത് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘർഷസാധ്യത നിലനിൽക്കുന്ന ബംഗാളിൽ പ്രതിഷേധം നടത്തുമെന്നാണ് രാകേഷ് ടികായത് പറഞ്ഞത്. അതേസമയം ഇന്ന് ട്രെയിനുകൾ തടഞ്ഞ് സമരം നടത്തിയിരുന്നു. 12 മണി മുതൽ നാല് മണിവരെയാണ് പ്രതിഷേധക്കാർ സമരം നടത്തിയത്. മുൻകരുതലെന്നോണം കനത്ത സുരക്ഷയാണ് റെയിൽവെ മന്ത്രാലയം ഏർപ്പെടുത്തിയിരുന്നത്.

Related Articles

Back to top button