IndiaLatest

ബഹ്​റൈനില്‍നിന്ന്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വി​സു​ക​ള്‍ 27 മു​ത​ല്‍ ആരംഭിക്കും

“Manju”

അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വി​സു​ക​ള്‍ ഈ​മാ​സം​ 27 മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ഹ്​​റൈ​നി​ല്‍​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ര്‍​വി​സു​ക​ള്‍ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഒ​ഴി​കെ എ​ല്ലാ​യി​ട​ത്തേ​ക്കും സ​ര്‍​വി​സ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​നു​ പു​റ​ത്ത്, മം​ഗ​ളൂ​രു​വി​ലേ​ക്കു​​ മാ​ത്ര​മാ​ണ്​ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ സ​ര്‍​വി​സ്​ ന​ട​ത്തു​ന്ന​ത്. കൂ​ടു​ത​ല്‍ വി​മാ​ന സ​ര്‍​വി​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ യാ​ത്ര​ക്കാ​ര്‍.

ക​ണ്ണൂ​രി​ലേ​ക്കും മം​ഗ​ളൂ​രു​വി​ലേ​ക്കും​ ഞാ​യ​ര്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ഴ്ച​യി​ല്‍ ര​ണ്ടു​ വീ​തം സ​ര്‍​വി​സാ​ണു​ള്ള​ത്. എ​ല്ലാ ​ചൊ​വ്വാ​ഴ്ച​യും രാ​വി​ലെ 10.40ന്​ ​ക​ണ്ണൂ​രി​ലേ​ക്ക്​ നേ​രി​ട്ട്​ സ​ര്‍​വി​സ്​ ന​ട​ത്തും. ഈ ​വി​മാ​നം പി​ന്നീ​ട്​ മം​ഗ​ളൂ​രു​വി​ലേ​ക്കു പോ​കും. ഞാ​യ​റാ​ഴ്ച ക​ണ്ണൂ​രി​ലേ​ക്കു​ള്ള സ​ര്‍​വി​സ് മം​ഗ​ളൂ​രു വ​ഴി​യാ​യി​രി​ക്കും.

Related Articles

Back to top button