InternationalLatest

കേരളത്തിന്റെ വിഷു ആഘോഷം പ്രവാസലോകത്തും

“Manju”

കുവൈത്ത് സിറ്റി: കേരളത്തിന്റെ കാര്‍ഷിക വിളവെടുപ്പ് ഉത്സവമായ വിഷു ആഘോഷം പ്രവാസലോകത്തും. നാട്ടില്‍നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ ഗൃഹാതുരത്വം കാരണം കഴിയുന്നവിധം പരമ്പരാഗത രീതിയില്‍ തന്നെ ആഘോഷിക്കാന്‍ പലരും നേരത്തേതന്നെ ഒരുക്കം നടത്തി. ഹൈന്ദവ വിശ്വാസികള്‍ വിഷുവിന് കണികാണാനുള്ള സംവിധാനങ്ങള്‍ വീട്ടില്‍ ഒരുക്കി.

ഓട്ടുരുളി മുതല്‍ വെറ്റിലയും പഴുക്കടക്കയും കണിവെള്ളരിയും കൊന്നപ്പൂവും വരെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വിപണനം നടന്നു. വ്യാപാര സ്ഥാപനങ്ങളില്‍ വിഷു ഓഫറുകളും അലങ്കാരങ്ങളും പ്രത്യേക സ്റ്റോക്കുമായി നേരത്തേ തന്നെ വിഷു ഒരുക്കം നടത്തി. ചില ക്രൈസ്തവ ഭവനങ്ങളിലും കണികാണുന്നതിന് സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.
ഇത്തവണ വിഷു വെള്ളിയാഴ്ചയായതിനാല്‍ ജോലിയുള്ളതിന്റെ ബുദ്ധിമുട്ടില്ലാതെ വിഷു ആഘോഷിക്കാം. മേടം ഒന്നിനാണ് സാധാരണ വിഷു ആഘോഷിക്കാറുള്ളത്. എന്നാല്‍, ഇത്തവണ മേടം രണ്ടിനാണെന്ന പ്രത്യേകതയുണ്ട്. മേടം ഒന്നിന് സൂര്യോദയത്തിനുശേഷമാണ് സംക്രമം വരുന്നത് എന്നതിനാലാണ് ഇത്തവണ വിഷു മേടം രണ്ടിനായത്.

വരാനിരിക്കുന്ന ഒരു വര്‍ഷത്തിന്റെ പ്രതീക്ഷയാണ് കണ്ണിന് പൊന്‍കണിയായി ഒരുക്കുന്നത്. സംഘടനാതലത്തില്‍ കുവൈത്തില്‍ ഓണാഘോഷത്തെ പോലെ സജീവമല്ല വിഷു. ഭവനങ്ങളില്‍ രാവിലത്തെ കണികാണലും ആചാരപരമായ മറ്റുകാര്യങ്ങളും കഴിഞ്ഞതിനുശേഷം സദ്യവട്ടങ്ങളുടെ ഒരുക്കം തുടങ്ങുകയായി. വിമാനമേറി വരുന്ന തൂശനിലയില്‍ നാടന്‍ സദ്യയുണ്ട് ടെലിവിഷനിലെ വിഷുപരിപാടികള്‍ കാണുന്നതിലൊതുങ്ങും പൊതുവില്‍ പ്രവാസലോകത്തെ ആഘോഷം.

Related Articles

Back to top button