HealthLatest

അമരപ്പയറിട്ട് വെള്ളം തിളപ്പിച്ചു കുടിക്കൂ,​ ആരോഗ്യത്തിന് നന്ന്

“Manju”

പോഷകസമ്പന്നമായ അമരപ്പയര്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്. വിറ്റാമിന്‍ ബി 1, തയാമിന്‍, അയണ്‍, കോപ്പര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാല്‍ സമ്പന്നമാണ് അമരപ്പയര്‍.
ഗുണങ്ങള്‍ നിരവധിയാണ്. വിറ്റാമിന്‍ ബി 1, തയാമിന്‍, അയണ്‍, കോപ്പര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാല്‍ സമ്ബന്നമാണ് അമരപ്പയര്‍.
നാഡികളുടെ ശരിയായ പ്രവര്‍ത്തനത്തിന് വിറ്റാമിന്‍ ബി 1 വളരെ പ്രധാനപ്പെട്ടതാണ്. അമരപ്പയറില്‍ ധാരാളം അയണും കോപ്പറും അടങ്ങിയതിനാല്‍ രക്തക്കുഴലുകളുടെയും അസ്ഥികളുടേയും ആരോഗ്യത്തിന് ഉത്തമമാണ്. ഇതു കൂടാതെ അമരയുടെ വിത്തില്‍ ഫോളിയേറ്റ്, മാംഗനീസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഫോളിയേറ്റ് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും, ഹൃദയാരോഗ്യവും വര്‍ദ്ധിപ്പിക്കുകയും, ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തില്‍ സഹായിക്കുകയും ചെയ്യുന്നു.
മൂത്ര സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമായും അമരപ്പയര്‍ ഉപയോഗിക്കാറുണ്ട്.. 10 ഗ്രാം അമരപ്പയര്‍ ചേര്‍ത്ത 200 മില്ലിലിറ്റര്‍ വെള്ളം തിളപ്പിച്ചത് രണ്ടു നേരമായി കുടിയ്ക്കുന്നത് മൂത്രാശയ രോഗങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു. ഇതു പോലെ കുറഞ്ഞ അളവിലെ ഗ്ലൈസമിക് ഇന്‍ഡെക്സ് അടങ്ങിയതിനാല്‍ പ്രമേഹ രോഗികള്‍ക്ക്‌ഏറെ നല്ലതാണ് ഈ പയര്‍. ഇതിലെ നാരുകള്‍ ദഹനം സുഗമമാക്കാനും മലബന്ധം ഇല്ലാതാക്കാനും സഹായിക്കുന്നു.

Related Articles

Back to top button