KeralaKottayamLatest

ശാന്തിഗിരി ആശ്രമം പാമ്പാടി ബ്രാഞ്ചില്‍ നവഒലി ജ്യോതിർദിനം സത്സംഗം നാളെ

“Manju”

 

പാമ്പാടി : ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിർദിനാഘോഷങ്ങളുടെ ഭാഗമായി പാമ്പാടി ഉപാശ്രമത്തിൽ നാളെ ഏകദിന സത്സംഗം നടക്കും . ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സത്സംഗം ഉദ്ഘാടനം ചെയ്യും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അദ്ധ്യക്ഷനാകും. രാവിലെ 8 മണിക്ക് തുടങ്ങുന്ന സത്സംഗം വൈകുന്നേരം 6 ന് സമാപിക്കും. ഏകദിന സത്സംഗത്തിൽ ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നുള്ള ഗുരുഭക്തർ സംബന്ധിക്കും. ജ്യോതിർദിനം ആഘോഷപരിപാടികളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ മറ്റു ജില്ലകളിലും സത്സംഗങ്ങൾ നടന്നുവരികയാണ്.

മെയ് 6 നാണ് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും വിപുലമായ പരിപാടികളോടെ നവഒലി ജോതിർദിനം ആഘോഷിക്കുന്നത്. ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കൽപത്തിൽ ലയിച്ചതിന്റെ ( ദേഹവിയോഗം) വാർഷികമായാണ് ശാന്തിഗിരി പരമ്പര നവഒലി ജ്യോതിർദിനം ആചരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വന്നെങ്കിലും ആൾക്കൂട്ട നിയന്ത്രണം കൂടി കണക്കിലെടുത്താണ് ഏരിയതലത്തിൽ സത്സംഗങ്ങൾ നടത്തുന്നതെന്ന് ശാന്തിഗിരി ആശ്രമം കോട്ടയം ഏരിയ ഇൻചാർജ് സ്വാമി അർച്ചിത് ജ്ഞാന തപസ്വി അറിയിച്ചു.

Related Articles

Back to top button