HealthLatest

കുട്ടികള്‍ക്ക് നിഗൂഢമായ കരള്‍ രോഗം

“Manju”

 

കുട്ടികളെ മാത്രം ബാധിക്കുന്ന നിഗൂഢ കരള്‍ രോഗം യുഎസിലും യൂറോപ്പിലും ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.

ഇതിനോടകം യുകെയില്‍ 74ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുഎസ്സില്‍ സമാനമായ ഒന്‍പത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1 മുതല്‍ 6 വയസ്സുവരെയുള്ള കുട്ടികളെയാണ് രോഗം ബാധിക്കുന്നത്. രോ​ഗം ബാധിച്ച്‌ ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഏഴ് പേരുടെ നില ​ഗുരുതരമായിരുന്നെന്നും ഇവരില്‍ കരള്‍ മാറ്റിവയ്ക്കേണ്ട സ്ഥിയുണ്ടായെന്നുമാണ് വിവരം.

രോ​ഗത്തെക്കുറിച്ച്‌ ഈ മാസം ആദ്യം ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയില്‍പ്പെടുത്തി. യുകെയ്ക്കും യുഎസിനും പുറമെ സ്പെയിനും അയര്‍ലന്‍ഡും സമാനമായ ഏതാനും കേസുകള്‍ അന്വേഷിക്കുന്നുണ്ടന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഒരു മാസമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ വര്‍ദ്ധനവും രോ​ഗം ബാധിച്ചവരെ കണ്ടെത്താന്‍ നടത്തുന്ന ശ്രമങ്ങളും കണക്കിലെടുക്കുമ്ബോള്‍ വരും ദിവസങ്ങളില്‍ സമാനമായ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഡബ്ലൂഎച്ച്‌ഒ പ്രസ്താവനയില്‍ പറയുന്നത്.

യൂറോപ്യന്‍ കുട്ടികളില്‍ ചിലര്‍ക്ക് അഡിനോവൈറസ് പോസിറ്റീവ് ആണെന്നും ചിലര്‍ക്ക് കോവിഡ്-19 പോസിറ്റീവ് ആണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഹെപ്പറ്റൈറ്റിസ് അല്ലെങ്കില്‍ കരള്‍ വീക്കം പോലുള്ള പൊതുവായ കരള്‍ രോഗങ്ങളാണ് ലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം, വയറിളക്കം, വയറുവേദന എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം രോ​​ഗങ്ങള്‍ക്ക് സാധാരണ കാരണമാകാറുള്ള ഹെപ്പറ്റൈറ്റിസ് ടൈപ്പ് എ, ബി, സി, ഇ വൈറസുകള്‍ ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല.

Related Articles

Back to top button