KeralaPathanamthitta

പുണ്യം പൂങ്കാവനം : ഉത്ഘാടനം തിങ്കളാഴ്ച

“Manju”

 

പത്തനംതിട്ട :പുണ്യം പൂങ്കാവനം പദ്ധതിയുടെ ഇക്കൊല്ലത്തെ പ്രവര്‍ത്തന ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.30ന് ശബരിമല സന്നിധാനത്ത് ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് നിർവ്വഹിക്കും. പുണ്യം പൂങ്കാവനം പദ്ധതിയുടെ വെബ്സൈറ്റ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍.വാസു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഓണ്‍ലൈനില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും.

ശബരിമല മേല്‍ശാന്തി ജയരാജ് നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി റെജികുമാര്‍ നമ്പൂതിരി, പദ്ധതിയുടെ സംസ്ഥാനതല നോഡല്‍ ഓഫിസര്‍ ഐജി പി.വിജയന്‍, ശബരിമല സ്പെഷല്‍ കമ്മിഷണര്‍ എം.മനോജ്, തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറി ശാന്ത ഷീലാ നായര്‍, സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസര്‍ ബി.കൃഷ്ണകുമാര്‍ എന്നിവരും, വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അംബശങ്കര്‍ സ്വാമി, വൈദ്യനാഥന്‍ സ്വാമി, രവിചന്ദ്രന്‍ സ്വാമി (തമിഴ്നാട്), കൃഷ്ണപ്പ സ്വാമി, ശേഖര്‍ജി സ്വാമി (കര്‍ണാടക), രമണ റെഡ്ഢി (തെലങ്കാന), ലക്ഷ്മണ്‍ സ്വാമി (ആന്ധ്രപ്രദേശ്), ബാബു പണിക്കര്‍ എന്നിവര്‍ ഓണ്‍ലൈനായും ചടങ്ങില്‍ പങ്കെടുക്കും.

Related Articles

Back to top button