IndiaLatest

കെജിഎഫ് പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ വെടിവയ്പ്പ്

“Manju”

ബാംഗ്ലൂര്‍: കെജിഎഫ് പ്രദര്‍ശനത്തിനിടെ കര്‍ണാടകയിലെ തിയേറ്ററില്‍ വെടിവയ്പ്പ്. തര്‍ക്കത്തെ തുടര്‍ന്ന് കാണികളില്‍ ഒരാള്‍ മറ്റൊരാളെ വെടിവയ്ക്കുകയായിരുന്നു.സീറ്റില്‍ കാല് കയറ്റിവച്ചു എന്നതാണ് തര്‍ക്കത്തിന് കാരണമായത്. കര്‍ണാടകയിലെ ഹാവേരിയിലെ തിയേറ്ററിലാണ് സംഭവം.

സുഹൃത്തുക്കളുമായി രാത്രി സിനിമ കാണാന്‍ എത്തിയ യുവാവ് മുന്‍സീറ്റിലേക്ക് കാലുകള്‍ കയറ്റി വയ്ക്കുകയും, ഇതിനെ തുടര്‍ന്നു ഇയാള്‍ മുന്‍സീറ്റിലെ വ്യക്തിയുമായി വഴക്കാവുകയും അയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.
അതേസമയം, മൂന്ന് തവണ ഇയാള്‍ വെടിയുതിര്‍ത്തെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരു തവണ ആകാശത്തേക്കും പിന്നീട് യുവാവിന്റെ വയറ്റിലേല്‍ക്കുമാണ് ഇയാള്‍ വെടിയുതിര്‍ത്തത്.

Related Articles

Back to top button