IndiaLatest

ലിത്വാനിയയില്‍ ഇന്ത്യന്‍ കാര്യാലയം തുറക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

“Manju”

ന്യൂഡല്‍ഹി: ഈ വര്‍ഷം ലിത്വാനിയയില്‍ ഒരു പുതിയ ഇന്ത്യന്‍ കാര്യാലയം തുറക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ലിത്വാനിയയില്‍ ഇന്ത്യന്‍ കാര്യാലയം തുറക്കുന്നത് ഇന്ത്യയുടെ നയതന്ത്ര പാദമുദ്രകള്‍ വിപുലീകരിക്കാനും രാഷ്ട്രീയ ബന്ധങ്ങളും തന്ത്രപരമായ സഹകരണവും ആഴത്തിലാക്കാനും ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, സാമ്പത്തിക ഇടപെടലുകള്‍ എന്നിവയുടെ വളര്‍ച്ച പ്രാപ്തമാക്കാനും, ശക്തമായ ജനങ്ങളുമായുള്ള ബന്ധം സുഗമമാക്കാനും, ബഹുരാഷ്ട്ര വേദികളില്‍ കൂടുതല്‍ സുസ്ഥിരമായ രാഷ്ട്രീയ ഇടപെടലുകള്‍ അനുവദിക്കാനും സഹായിക്കും. ഇന്ത്യയുടെ വിദേശ നയ ലക്ഷ്യങ്ങള്‍ക്കുള്ള പിന്തുണ ശേഖരിക്കാന്‍ സഹായിക്കുക. ലിത്വാനിയയിലെ ഇന്ത്യന്‍ കാര്യാലയം ഇന്ത്യന്‍ സമൂഹത്തെ മികച്ച രീതിയില്‍ സഹായിക്കുകയും അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും.

ലിത്വാനിയയില്‍ ഒരു പുതിയ ഇന്ത്യന്‍ കാര്യാലയം തുറക്കാനുള്ള തീരുമാനം വളര്‍ച്ചയുടെയും വികസനത്തിന്റെയും ദേശീയ മുന്‍‌ഗണന അല്ലെങ്കില്‍ ‘സബ്‌കാ സാത്ത് സബ്‌കാ വികാസ്’ പിന്തുടരുന്നതിനുള്ള ഒരു മുന്നോട്ടുള്ള ചുവടുവെപ്പാണ്. ഇന്ത്യയുടെ നയതന്ത്ര സാന്നിദ്ധ്യം വര്‍ധിപ്പിക്കുന്നത് ഇന്ത്യന്‍ കമ്പനികള്‍ക്ക് വിപണി പ്രവേശനം നല്‍കുകയും ചരക്കുകളുടെയും സേവനങ്ങളുടെയും ഇന്ത്യന്‍ കയറ്റുമതിയെ ശക്തിപ്പെടുത്തുകയും ചെയ്യും. സ്വാശ്രയ ഇന്ത്യ അല്ലെങ്കില്‍ ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന നമ്മുടെ ലക്ഷ്യത്തിന് അനുസൃതമായി ആഭ്യന്തര ഉല്‍പ്പാദനവും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നതില്‍ ഇത് നേരിട്ട് സ്വാധീനം ചെലുത്തും.

 

Related Articles

Back to top button