Uncategorized

അഫ്‌സ്പ പിന്‍വലിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

“Manju”

ഡല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും അഫ്‌സ്പ നിയമം പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കുറ്റ കൃത്യങ്ങള്‍ കുറഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സായുധ സേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം പിന്‍വലിക്കണമെന്നുള്ളത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഉടന്‍ തന്നെ ഈ ആവശ്യം നിറവേറ്റുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം. ‘സുസ്ഥിര ശാന്തിയും സമാധാനവും കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് പല വടക്ക് കിഴക്കന്‍ മേഖലകളിലും യാഥാര്‍ത്ഥ്യമായി. ഇതിന്റെ ഫലമായി 75% കുറവാണ് കുറ്റകൃത്യങ്ങളില്‍ ഉണ്ടായത്. ത്രിപുരയിലും മേഘാലയയിലും സായുധ സേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം പിന്‍വലിച്ചത് ഇതിന് ഉദാഹരണമായെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

 

Related Articles

Back to top button