KeralaLatest

പത്മജ വേണുഗോപാല്‍ ബി.ജെ.പി. അംഗത്വം സ്വീകരിച്ചു

“Manju”

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബി ജെ പിയില്‍ അംഗത്വം സ്വീകരിച്ചു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് എത്തിയ പത്മജ പ്രകാശ് ജാവേദ് കറില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാനൊരുങ്ങുന്ന പത്മജ വേണുഗോപാലിനെ നിശിതമായി വിമര്‍ശിച്ച് സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍ എംപി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി പത്മജയ്ക്ക് നല്‍കിയത് മുന്തിയ പരിഗണനയാണ്. പത്മജയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

പത്മജയെ എടുത്തതുകൊണ്ട് കാല്‍ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല. ഈ ചതിക്ക് തെരഞ്ഞെടുപ്പിലൂടെ പകരം ചോദിക്കും. ‘കെ കരുണാകരനെ ചിതയിലേക്ക് എടുത്തപ്പോള്‍ പുതപ്പിച്ച ത്രിവര്‍ണ പതാക ഞങ്ങള്‍ക്കുള്ളതാണ്’. കഷ്ടപ്പാട് അനുഭവിക്കാത്ത മക്കള്‍ക്ക് ഇത്തരം ദുഷ്ടബുദ്ധി തോന്നാം. വര്‍ക്ക് അറ്റ് ഹോം നടത്തുന്ന നേതാക്കള്‍ക്ക് ഇത്രയും സ്ഥാനം കൊടുത്താല്‍ പോരേയെന്ന് മുരളീധരന്‍ ചോദിച്ചു.

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ലീഡര്‍ കെ.കരുണാകരന്റെ മകളുടെ ബിജെപി പ്രവേശനം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായ അവഗണനയും കോണ്‍ഗ്രസ് നിലപാടുകളില്‍ വന്ന മാറ്റവുമാണ് പത്മജ വേണുഗോപാലിനെ ബിജെപിയുടെ പാതയിലേയ്ക്ക് എത്തിച്ചതെന്നാണ് വിവരം.

Related Articles

Back to top button