IndiaKeralaLatest

മലേഷ്യയില്‍ മെട്രോ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്

“Manju”

ക്വാലാലംപുര്‍: മലേഷ്യയില്‍ മെട്രോ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്. ക്വാലാലംപുരിലെ പെട്രോണാസ് ഇരട്ട ഗോപുരത്തിന് സമീപമുള്ള ഭൂഗര്‍ഭ ടണലിലാണ് അപകടമുണ്ടായത്. ഏകദേശം 200ല്‍ അധികം ആളുകള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
213 യാത്രക്കാരുമായി സഞ്ചരിച്ച ഒരു ട്രെയിന്‍ കാലിയായി പോയിരുന്ന ഒരു ട്രെയിനുമായാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരില്‍ 47 പേരുടെ നില ഗുരുതരമായി തുടരുകയാണ്.കണ്‍ട്രോള്‍ സെന്ററില്‍ നിന്നുണ്ടായ ആശയവിനിമയ തകരാറാണ് അപകടകാരണമെന്നാണ് പ്രഥമിക നിഗമനം.

Related Articles

Back to top button