KeralaLatest

സ്വകാര്യ സ്വാശ്രയ ആയുര്‍വേദ, സിദ്ധ, യുനാനി സീറ്റുകളിലെ പ്രവേശനം മെയ് 14 വരെ നീട്ടി.

“Manju”

തിരുവനന്തപുരം : കേരളത്തിലെ സ്വകാര്യ സ്വാശ്രയ ആയുര്‍വേദ, സിദ്ധ, യുനാനി കോളേജുകളിലേക്കുള്ള പ്രവേശനത്തിന് പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നതിനും ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും മെയ് 14 വരെയാണ് സമയം നീട്ടിക്കൊണ്ടുള്ള പ്രവേശന പരീക്ഷാ കമ്മീഷണറുടെ വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്.

നീറ്റ് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളില്‍ ( NEET UG 2021) നിന്നും പുതുതായി അപേക്ഷ ക്ഷണിക്കുന്നു. മേല്‍ പറഞ്ഞ സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് www.cee.kerala.gov.in എന്ന വെബ് സൈറ്റിലെ admission to Ayurveda, Siddha and Unani Courses 2021 (In private self financing colleges) എന്ന ലിങ്ക് മുഖേന 2022 മെയ് 12 മുതല്‍ 14 ന് രാവിലെ 10 മണിവരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സൗകര്യം ലഭ്യമാണ്.

അപേക്ഷ സമര്‍പ്പണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും അപ് ലോഡ് ചെയ്യേണ്ട രേഖകളെ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങള്‍ക്കും 31-05-2021 ന് പ്രസിദ്ധീകരിച്ച കീം 2021 വിജ്ഞാപനം കാണുക.

അലോട്ട് മെന്റ് പ്രവേശനം എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ അറിയുന്നതിന് പ്രവേശ പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ് സൈറ്റ് അപേക്ഷകര്‍ നിരന്തരം സന്ദര്‍ശിക്കേണ്ടതാണ്.

ഹെല്‍പ് ലൈന്‍ നമ്പര്‍ 0471 25 25 300

Related Articles

Back to top button