KeralaLatest

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ അടക്കാന്‍ ഇ – ചെല്ലാന്‍ സംവിധാനം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ അടക്കാന്‍ പുതിയ സംവിധാവുമായി കേരളാ പൊലീസ്. ഇ – ചെല്ലാന്‍ സംവിധാനമാണ് പിഴ അടക്കാന്‍ കേരളാ പൊലീസ് ഒരിക്കിരിക്കുന്നത് . നിയലംഘനം പിടിക്കുന്ന സ്ഥലത്ത് വച്ച്‌ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പണം ഈടാക്കാവുന്ന പി.ഒ.എസ് മെഷീനുകളുമായാണ് നാളെ മുതല്‍ പൊലീസ് വാഹനപരിശോധനക്ക് ഇറങ്ങുന്നത്.

വാഹനത്തിന്റെ ലൈസന്‍സിയുടെ മുന്‍കാല പിഴ പരിശോധിച്ചറിയുവാനും തത്സമയം തന്നെ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാംങ്കിംഗ്, കാഷ് പേയ്മെന്റ് വഴി പിഴ അടയ്ക്കുന്നതിനുമുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ഇ – ചെല്ലാന്‍ സംവിധാനത്തിന് ഈമാസം 22ന് തുടക്കമാകും. പ്രാരംഭഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ച് പ്രധാന നഗരങ്ങളിലാണ് ഈ പദ്ധതി നിലവില്‍ വരിക.

Related Articles

Back to top button