KeralaLatest

കോട്ടയത്തും ഷവര്‍മ കഴിച്ച്‌ ഭക്ഷ്യവിഷബാധ : വി​ദ്യാര്‍ത്ഥിനി ആശുപത്രിയില്‍

“Manju”

ഗാന്ധിനഗര്‍ : കാസര്‍​ഗോഡിനും കൊല്ലത്തിനും പിന്നാലെ കോട്ടയത്തും ഷവര്‍മ കഴിച്ച്‌ ഭക്ഷ്യവിഷബാധ. ഷവര്‍മ കഴിച്ച വിദ്യാര്‍ത്ഥിനിക്കു ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന്, കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. കോട്ടയം മെഡിക്കല്‍ കോളജിലെ ബിഎസ്‌സി ഡയാലിസിസ് വിദ്യാര്‍ത്ഥിനിക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 20കാരിയായ പെണ്‍കുട്ടി തിരുവനന്തപുരം സ്വദേശിനിയാണ്.

ഇന്നലെ മെഡിക്കല്‍ കോളജ് മോര്‍ച്ചറി ഗെയിറ്റിനു എതിര്‍വശത്തു സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലില്‍ നിന്നാണു വിദ്യാര്‍ത്ഥിനി ഷവര്‍മ കഴിച്ചത്. ഭക്ഷണം കഴിച്ച്‌ അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ശാരീരിക അസ്വസ്ഥതയും ശരീരമാകെ ചൊറിച്ചിലും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന്, മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയായിരുന്നു. വിദ്യാര്‍ഥിനി കോളജ് അധികൃതര്‍ക്കു പരാതി നല്‍കി.

Related Articles

Back to top button