Thiruvananthapuram

പോത്തൻകോട് ഗ്രാമപഞ്ചായത്ത് ഗവ:യു.പി സ്കൂളിൽ ഹൈടെക് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹു.മുഖ്യമന്ത്രി ഓൺലൈനിലൂടെ നിർവഹിച്ചു

“Manju”

ജ്യോതിനാഥ് കെ പി: പോത്തൻകോട് ഗ്രാമപഞ്ചായത്ത് ഗവ:യു.പി സ്കൂളിൽ 2.9 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന 15 ക്ലാസ് മുറികളോട് കൂടിയ ഹൈടെക് മൂന്നുനില മന്ദിരത്തിന്റെ ഉദ്ഘാടനം ബഹു.മുഖ്യമന്ത്രി ഓൺലൈനിലൂടെ നിർവഹിച്ചു.
പോത്തൻകോട് ഗവ.യു.പി സ്കൂളിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷാനിബാ ബീഗം ഉദ്ഘാടനം ചെയ്തു. ശിലാഫലകം അനാച്ഛേദനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.വേണുഗോപാലൻ നായർ നിർവഹിച്ചു. യോഗത്തിന് പിടിഎ പ്രസിഡന്റ് ശ്രീ എം ഷംനാദ് അധ്യക്ഷത വഹിച്ചു.സ്കൂൾ H.M ശ്രീ സലാഹുദ്ദീൻ സ്വാഗതം ആശംസിച്ചു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നസീമ, ഗ്രാമപഞ്ചായത്തംഗം അഡ്വ.S.V സജിത്ത്, കണിയാപുരം AEO ശ്രീ.എ.സുന്ദർദാസ്,സ്കൂൾ SMC ചെയർമാൻ ശ്രീ സുരേഷ് ബാബു,അധ്യാപകർ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.യോഗത്തിന് സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി സന്ധ്യ റാണി നന്ദി പറഞ്ഞു.

Related Articles

Back to top button