KeralaLatestSports

സെവാഗിന്റെ റെക്കോഡ് തകര്‍ത്ത് പാഠീദാര്‍

“Manju”

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ എലിമിനേറ്ററില്‍ ആര്‍സിബിക്കായി വെടിക്കെട്ട് സെഞ്ച്വറി നേടിയിരിക്കുകയാണ് രജത് പാട്ടീധാര്‍.

മൂന്നാമനായി ക്രീസിലെത്തിയ താരം 49 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 20 ഓവര്‍ പൂര്‍ത്തിയാവുമ്ബോള്‍ 54 പന്തില്‍ 12 ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 112 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു. 207.40 സ്‌ട്രൈക്കറേറ്റിലായിരുന്നു പാട്ടീധാറിന്റെ പ്രകടനം.
വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍, ഫഫ് ഡുപ്ലെസിസ് എന്നീ ആര്‍സിബിയുടെ വമ്ബന്മാരെല്ലാം നിറം മങ്ങിയ മത്സരത്തിലാണ് പാട്ടീധാറിന്റെ മിന്നല്‍ ബാറ്റിങ്.
ഐപിഎല്ലിന്റെ പ്ലേ ഓഫില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ അണ്‍ക്യാപ്പഡ് താരമെന്ന റെക്കോഡ് പാട്ടീധാര്‍ സ്വന്തം പേരിലാക്കി. 2021 സീസണില്‍ ആര്‍സിബിയുടെ തന്നെ ഭാഗമായിരുന്ന പാട്ടീധാര്‍ നിരാശപ്പെടുത്തിയതോടെ മെഗാ ലേലത്തിന് മുമ്ബ് ആര്‍സിബി ഒഴിവാക്കിയതാണ്.

Related Articles

Back to top button