IndiaLatest

ചോക്‌ളേറ്റ് ബോക്‌സിനുള്ളില്‍ പൊതിയുന്ന കടലാസ് രൂപത്തിലാക്കി സ്വര്‍ണം കടത്ത്

“Manju”

സിന്ധുമോൾ. ആർ

മുംബൈ: അധികൃതരുടെ കണ്ണ് വെട്ടിച്ച്‌ സ്വര്‍ണം കടത്താന്‍ പലരും പലമാര്‍ഗ്ഗങ്ങളും സ്വീകരിക്കാറുണ്ട്. ആ രീതിയിലൊരു പരീക്ഷണം നടത്തിയ സ്ത്രീ മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി. ചോക്‌ളേറ്റ് ബോക്‌സിനുള്ളില്‍ പൊതിയുന്ന കടലാസ് രൂപത്തിലാക്കിയാണ് (ഫോയില്‍) സ്വര്‍ണം കൊണ്ടുവന്നത്.

സംശയം തോന്നിയ വിമാനത്താവള അധികൃതര്‍ പരിശോധന നടത്തുകയായിരുന്നു. 481 ഗ്രാം സ്വര്‍ണം പിടിച്ചെടുക്കുകയും ചെയ്തു. ദുബൈയില്‍ നിന്ന് എത്തിയതായിരുന്നു സ്ത്രീ. ചോക്‌ലേറ്റ് ബോക്‌സിന്റെ വശങ്ങളില്‍ സ്വര്‍ണം ഫോയില്‍ രൂപത്തിലാക്കി വെച്ച ശേഷം കാര്‍ബണ്‍പേപ്പര്‍ ഉപയോഗിച്ച്‌ പൊതിഞ്ഞിരുന്നു. സ്‌കാനിംഗ് യന്ത്രത്തില്‍ പതിയാതിരിക്കാനായിരുന്നു ഇത്. സ്വര്‍ണം ആദ്യം പൊതിയുന്ന പേപ്പര്‍ രൂപത്തിലാക്കുകയാണ് കള്ളക്കടത്തുകാര്‍ ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിന് ശേഷം ബോക്‌സിനുള്ളിലേക്ക് നീല കാര്‍ബണ്‍ പേപ്പര്‍ തിരുകിക്കയറ്റുകയായിരുന്നു. ഇത്തരത്തില്‍ മുമ്പും സ്വര്‍ണം കടത്തിയതായി സംശയമുണ്ട്. അതിനാല്‍ സ്ത്രീയെ ചോദ്യം ചെയ്തുവരുകയാണ്.

Related Articles

Back to top button