LatestThiruvananthapuram

ജൂൺ നാലിന് അന്താരാഷ്ട്രാ പരിസ്ഥിതി ദിനാചരണം

“Manju”

തിരുവനന്തപുരം : അന്താരാഷ്ട്രാ പരിസ്ഥിതി സംരക്ഷണ ദിനാചരണം ജൂൺ 4 ന് ഗൂഗിൾ മീറ്റുവഴി നടക്കുന്നു. ശനിയാഴ്ച വൈകിട്ട് 7.20 മുതല്‍ 9.20 വരെ നടക്കുന്ന മീറ്റില്‍ കേരള സംസ്ഥാന ജലനിധി മുന്‍ ഡയറക്ടറും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ.വിസുഭാഷ് ചന്ദ്രബോസ് മുഖ്യപ്രഭാഷണം നടത്തും. സേതുനാഥ് മലയാലപ്പുഴ അവതാരകനായിട്ടുള്ള പ്രസ്തുത മീറ്റിംഗിന് ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇൻചാര്‍ജ് ഡോ.പി.ഹരിഹരൻ അദ്ധ്യക്ഷതവഹിക്കും.  നെയ്യാറ്റിന്‍കര സെന്റര്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയുടെ പ്രിന്‍സിപ്പല്‍ ഡോ. കൃഷ്ണവേണി എസ്. സ്വാഗതം ആശംസിക്കുന്ന മീറ്റിംഗിന്  ചിന്മയ വിദ്യാലയ കുന്നുംപുറം പ്രിന്‍സിപ്പല്‍ ബീന എന്‍ ആര്‍ ഉപക്രമവും ചിന്താലയ വിദ്യാലയ സീനിയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ അഡ്മിനിസ്ട്രേഷന്‍ ബിന്ദുമോള്‍ ടി.ആര്‍. കൃതജ്ഞതയും രേഖപ്പെടുത്തും. അനീഷ് കരമന വന്ദനഗീതം ആലപിക്കും.

ഈ ലിങ്ക് വഴി മീറ്റിംഗില്‍ കയറാവുന്നതാണ്

Google Meet joining info
Video call link: https://meet.google.com/dai-ekyq-wvn

Related Articles

Back to top button