InternationalLatest

ഡൊണാള്‍ഡ് ട്രംപിനും ഭാര്യ‌യ്‌ക്കും കൊവിഡ് സ്ഥി​രീ​ക​രി​ച്ചു

“Manju”

ശ്രീജ.എസ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചു. ട്രംപിന്റെ ഭാര്യ മെലാനിയയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവര്‍ക്കും കൊവിഡ് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവ് ആവുകയായിരുന്നു.

ഉപദേശകയായ ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ട്രംപും മെലാനിയയും നിരീക്ഷണത്തിലായിരുന്നു. കൊവിഡ് ഒരു സാധാരണരോഗമാണെന്നായിരുന്നു ട്രംപിന്റെ നേരത്തേയുളള നിലപാട്. മാസ്ക് ധരിക്കാന്‍പോലും അദ്ദേഹം ആദ്യം കൂട്ടാക്കിയിരുന്നില്ല. കൊവിഡ് വ്യാപനം രൂക്ഷമായ അമേരിക്കയില്‍ കൊവിഡ് മരണം 2 ലക്ഷം കവിഞ്ഞതിനിടെയാണ് പ്രസിഡന്റിനും ഭാര്യയ്‌ക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്.

Related Articles

Back to top button