KeralaLatest

എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

“Manju”

പാലക്കാട്: കഞ്ചാവ് പരിശോധനക്കിടെ കൊഴിഞ്ഞാമ്പാറയില്‍ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം .സ്റ്റേറ്റ് എക്സൈസ് സ്ക്വഡിലെ സുബിനെയാണ് അക്രമികള്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്.

കഞ്ചാവ് പരിശോധിക്കാനായി ഉദ്യോഗസ്ഥന്‍ കയറിയ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് വാളയാര്‍ അട്ടപ്പള്ളത്തുവച്ച്‌ സുബിന്‍ വാഹനത്തില്‍ നിന്നും ചാടി രക്ഷപ്പെട്ടു. സംഭവത്തില്‍ കോട്ടയം സ്വദേശികളായ ഫാദില്‍, ജേക്കബ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടികൊണ്ടുപോയ സംഘത്തോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button