IndiaLatest

കേബിള്‍ ടിവി നിരക്കുകളിലെ ചട്ടങ്ങള്‍ ഉടന്‍ നടപ്പാക്കില്ലെന്ന് ട്രായ്

“Manju”

കേബിള്‍ ടിവി നിരക്കുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ഉടന്‍ നടപ്പാക്കില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). പുതിയ ചട്ടങ്ങള്‍ നടപ്പാക്കുന്നത് സെപ്തംബര്‍ 30 ലേക്കാണ് നീട്ടിയിട്ടുള്ളത്. ചട്ടങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ തുടരുന്ന സാഹചര്യത്തിലാണ് സെപ്തംബര്‍ 30 ലേക്ക് നീട്ടിയത്. 2020 ല്‍ പ്രഖ്യാപിച്ച ചട്ടങ്ങളാണ് നടപ്പാക്കാന്‍ പോകുന്നത്.

ട്രായ് പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം, ചാനലിന്റെ നിരക്ക്, ഭാഷ, പേര്, ചാനല്‍ പാക്കേജ് അടക്കമുള്ള വിവരങ്ങള്‍ ഓഗസ്റ്റ് 31 ന് മുന്‍പ് കമ്ബനികള്‍ ട്രായിയെ അറിയിക്കണം. കൂടാതെ, ഈ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം. നിലവില്‍ ഈ വിവരങ്ങള്‍ നല്‍കിയ കമ്പനികള്‍ സെപ്തംബറില്‍ പുതുക്കിയ വിവരങ്ങള്‍ നല്‍കണം.

Related Articles

Back to top button