ErnakulamKeralaLatest

എറണാകുളത്ത്  ഗുരുമഹിമയുടെ ദ്വിദിന ക്യാമ്പിന് തുടക്കമായി.

“Manju”

എറണാകുളം: ശാന്തിഗിരി ആശ്രമത്തിന്റെ യുവജന സംഘടനയായ ശാന്തിഗിരി ഗുരുമഹിമയുടെ നേതൃത്വത്തിൽ നടത്തുന്ന ദ്വിദിന ക്യാമ്പ് ശാന്തിഗിരി ആശ്രമം എറണാകുളം ഏരിയ ഇൻചാർജ് ആദരണീയ സ്വാമി തനിമോഹനൻ ജ്ഞാന തപസ്വി ഉദ്ഘാടനം  ചെയ്തു.
നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ആശയം ലോകത്ത് ഉയർത്തി കാണിക്കുവാൻ ഗുരു പെൺകുട്ടികൾക്കായി വിഭാവനം ചെയ്ത സംഘടനയാണ് ശാന്തിഗിരി ഗുരുമഹിമയെന്നും അത് മഹിമയോടെ ചെയ്തെടുക്കുകയാണ് ഓരോരുത്തരുടോയും ധര്‍മ്മവും കര്‍ത്തവ്യവും എന്ന് സ്വാമി ഓര്‍മ്മിപ്പിച്ചു.

ദ്വിദിന ക്യാമ്പിൽ ‘പെൺകുട്ടികൾക്കുള്ള നിയമസുരക്ഷ’ എന്ന വിഷയത്തെ ആസ്പദമാക്കി ശാന്തിഗിരി ആശ്രമം അഡ്വൈസർ (ലോ) അഡ്വ കെ. സി. സന്തോഷ് കുമാറും, ‘ആശ്രമ ജീവിതവും സംഘടന പ്രവർത്തനത്തിന്റെ പ്രാധാന്യവും’ എന്ന വിഷയത്തെ ആസ്പദമാക്കി ശാന്തിഗിരി ആശ്രമം ചേർത്തല ഏരിയ ഡെപ്യൂട്ടി ജനറൽ മാനേജറും ശാന്തിഗിരി ആശ്രമം മൂവാറ്റുപുഴ ഏരിയയുടെ അഡീഷണൽ ചാർജുമായ രവീന്ദ്രൻ പി.ജി. യും ക്ലാസ്സുകൾ നയിച്ചു. തുടർന്ന് ‘ആരോഗ്യത്തിന് നല്ല ആഹാരം’ എന്ന വിഷയത്തെ ആസ്പദമാക്കി ഷെഫ് പ്രഭുകുമാർ പി. ആർ. ന്റെ നേതൃത്വത്തിൽ കുക്കിംഗ് സെഷൻ നടത്തി. ക്യാമ്പിനന്റെ രണ്ടാംദിവസമായ നാളെ പഠനയാത്ര നടത്തും.

ശാന്തിഗിരി ആശ്രമം എറണാകുളം ഏരിയ ഇൻചാർജ് ആദരണീയ ജനനി തേജസ്സി ജ്ഞാന തപസ്വിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ശാന്തിഗിരി ഗുരുമഹിമ എറണാകുളം ഏരിയ (സിറ്റി) കോർഡിനേറ്റർ ഐശ്വര്യലക്ഷ്മി ടി. ആർ സ്വാഗതവും ശാന്തിഗിരി ഗുരുമഹിമ പള്ളുരുത്തി ഏരിയ കോർഡിനേറ്റർ അർച്ചന ടി. പി. കൃതജ്ഞതയും അർപ്പിച്ചു. ആശ്രമം കോർഡിനേറ്റർ അനൂപ് ടി. പി., വേണുഗോപാൽ പി. കെ., സതീശൻ ആർ., പുഷ്പരാജ് ബി.എസ്., അഖിൽ ജെ. എൽ., അഡ്വ. ചന്ദ്രലേഖ കെ. കെ., കൃഷ്ണപ്രിയ എ. എസ്. തുടങ്ങിയർ പങ്കെടുത്തു.

Related Articles

Back to top button