IndiaLatest

കൈയ്യടികള്‍ ഏറ്റുവാങ്ങി വീണ്ടും ജഡേജ

“Manju”

കൈയ്യടികള്‍ ഏറ്റുവാങ്ങി വീണ്ടും ജഡേജ. ഇപ്രാവശ്യം കളിക്കളത്തില്ലലെന്നുമാത്രം. ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെയാണ് ഈ ദേശീയതാരം കയ്യടി വാങ്ങിയത്. ഇപ്പോള്‍ കളിക്കളത്തിന് പുറത്ത് സമയം ചെലവഴിക്കുന്ന ജഡേജ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ തന്റെ ശ്രദ്ധേയമായ സംരംഭത്തെക്കുറിച്ച്‌ എല്ലാവര്‍ക്കും പങ്കുവച്ചു. മകളുടെ അഞ്ചാം പിറന്നാള്‍ വേളയില്‍ താനും ഭാര്യ റിവാബ ജഡേജയും നിരാലംബരായ പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി എടുത്ത കാര്യത്തെക്കുറിച്ചാണ് ജഡേജയുടെ പോസ്റ്റ്.

ജഡേജ ദമ്പതികള്‍ ജാംനഗര്‍ പോസ്റ്റ് ഓഫീസില്‍ 101 സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ തുറക്കാന്‍ തീരുമാനിച്ചു. ഓരോ സുകന്യ സമൃദ്ധി അക്കൗണ്ടുകളിലും പ്രാരംഭ തുകയായി 11000 രൂപ നിക്ഷേപിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഇതുവരെ എട്ട് വര്‍ഷത്തെ ഭരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ പ്രചോദനത്തിന് ദമ്ബതികള്‍ നന്ദി പറഞ്ഞു. ഈ ഉദ്യമത്തില്‍ നല്‍കിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ഇന്ത്യയിലെ കമ്മ്യൂണിക്കേഷന്‍സ് സഹമന്ത്രിക്കും നന്ദി പറഞ്ഞു. മകള്‍ കുന്‍വാരിബശ്രീ നിധിനാബയുടെ അഞ്ചാം പിറന്നാള്‍ ദിനത്തില്‍ ജഡേജയുടെ ഭാര്യ റിവാബ ജഡേജയാണ് ഇതിനായി മുന്‍കൈയ്യെടുത്ത് പ്രവര്‍ത്തിച്ചത്. ഇതാദ്യമായല്ല ജഡേജ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് -19 പ്രതിസന്ധി ഘട്ടത്തില്‍, പ്രദേശത്തെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് ജഡേജയുടെ സഹായം ലഭിച്ചിരുന്നു. ഐപിഎല്‍ 2022 ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍സി സ്ഥാനം പാതിവഴിയില്‍ ഉപേക്ഷിച്ച താരം, പിന്നീട് പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്താവുകയും ചെയ്തിരുന്നു.

Related Articles

Back to top button