KeralaLatest

ഗുജറാത്തിൽ രോഗികള്‍ വർദ്ധിക്കുബോഴും സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അധികൃതർ

“Manju”

ഉദയമ്മ അനില്‍

ദിനംപ്രതി മുന്നൂറിൽപ്പരം പേർക്ക് കൊറോണ രോഗം പടരുബോഴും കണക്കുകൾ നിരത്തി രോഗം നിയന്ത്രണ വിധേയമെന്ന് കാണിക്കാനുള്ള തത്രപാടിലാണ് ഗുജറാത്തിലെ ആരോഗ്യ വകുപ്പ്. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 313 ആയി ഉയർന്നു. 17 പേർക്കാണ് ഒരു ദിവസം ജീവൻ നഷ്ടപ്പെട്ടത്. രോഗം ഭേദപ്പെട്ടവരുടെ സംഖ്യ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണ്. ഇന്ന് 86 പേർക്ക് രോഗം ഭേദമായി. സൂറത്തിൽ ഒരു മലയാളി ആരോഗ്യ പ്രവർത്തകക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഉദ്ന എ പി മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന അനിത ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഗുജറാത്തിൽ പോസിറ്റിവ് കേസുകളുടെ എണ്ണം 4395 ആയി ഉയർന്നു. രോഗം ഭേദപെട്ടവരുടെ എണ്ണം 613 ആണ്. ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 214. അഹമ്മദാബാദിൽ മാത്രം ഇന്ന്‍ 249 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

അതിനിടെ ഗുജറാത്തിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട കരൾ രോഗം മൂർച്ഛിച്ച വൃദ്ധനെ മഹാരാഷ്ട്ര അതിർത്തിയിൽ അധികൃതർ തടഞ്ഞ് തിരിച്ചയച്ചത് മലയാളികൾക്ക് ഇടയിൽ കടുത്ത രോഷം ഉയർത്തി. സുരേന്ദ്രനഗറിൽ നിന്നും യാത്ര തിരിച്ച കണ്ണൂർ സ്വദേശി പത്മനാഭന് ഒരു ദിവസത്തെ യാത്രക്ക് ശേഷം മഹാരാഷ്ട്ര അതിർത്തിയായ തലാശ്ശേരി അച്ചാടിൽ നിന്നും തിരിച്ച് സുരേന്ദ്രനഗറിൽ തന്നെ തിരിച്ചു വരേണ്ടിവന്നു. അവശനായ പത്മനാഭനെ സുരേന്ദ്രനഗറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളും സാമൂഹ്യ പ്രവർത്തകരും കേരളത്തിലെ ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് വീണ്ടും നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം തുടരുന്നു. പത്മനാഭൻ സുരേന്ദ്രനഗറിൽ തനിച്ചാണ് താമസം.

Related Articles

Leave a Reply

Back to top button