ശ്രീജ.എസ്
ഇന്ത്യയുടെ പാമ്പര്യത്തിന് ആഗോളതലത്തില്‍ വലിയ ഭീഷണി ഉയര്‍ത്തുന്നത് മതേതരത്വമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമായണം എന്‍സൈക്ലോപീഡിയയുടെ അവതരണ ചടങ്ങിലാണ് ആദിത്യനാഥിന്റെ പ്രസ്താവന. ശ്രീരാമന്റെ കഥ പറയുന്ന രാമലേല ലോകം മുഴുവന്‍ അവതരിപ്പിക്കണമെന്നും ആദിത്യനാഥ് പറഞ്ഞു.
“ആഗോളതലത്തില്‍ ഇന്ത്യയുടെ സമ്പന്നമായ പാമ്പര്യത്തിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നത് മതേതരത്വം എന്ന വാക്കാണ്. ഇതാണ് ഏറ്റവും വലിയ തടസം. അതില്‍ നിന്ന് അകന്നുമാറി ശുദ്ധവും സാന്മാര്ഗികവും ആരോഗ്യകരവുമായ ഒരു ജീവിതം നമ്മള് നയിക്കണം.”- ആദിത്യനാഥ് പറഞ്ഞു.
രാമായണത്തിലെ സ്ഥലങ്ങളും ആളുകളും നിലവില്‍ ഉണ്ടായിരുന്നതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ” ഇപ്പോഴും ചില ആളുകള്‍ അയോധ്യയില്‍ രാമന് ഉണ്ടായിരുന്നോ എന്ന് സംശയം പ്രകടിപ്പിക്കാറുണ്ട്. പക്ഷേ, ചരിത്ര സത്യങ്ങള്‍ അവഗണിക്കാനാവില്ല. സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് വെറും സങ്കല്പമല്ല. പുഷ്പക വിമാനത്തില്‍ ശ്രീലങ്കയില്‍ നിന്ന് രാമന് തിരികെ വന്നു. നടന്നിരുന്നെങ്കില്‍ അതിന് വര്‍ഷങ്ങള്‍ വേണ്ടിവന്നേനെ. ആ സമയത്ത് വിമാനങ്ങള്‍ ഉണ്ടായിരുന്നു. അക്കാലത്തെ ശാസ്ത്രത്തില്‍ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ഈ കാര്യങ്ങളൊക്കെ പറയുന്ന രാമലീല ലോകമെമ്പാടും അവതരിപ്പിക്കണം.”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.