LatestThiruvananthapuram

അഴിമതിയില്‍ കാല്‍വഴുതി വീഴരുത്

“Manju”

അഴിമതിയില്‍ ഒരിക്കല്‍ കാല്‍വഴുതിയാല്‍ പിന്നെ അത് നേരെയാക്കാന്‍ പ്രയാസമാണെന്ന് സിവില്‍ സര്‍വീസ് ജേതാക്കളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടക്കം മുതലേ നല്ല ജാഗ്രത പുലര്‍ത്തണം. മനുഷ്യത്വം മുന്‍നിര്‍ത്തിയുള്ള പരിശോധനാരീതി ഏറ്റവും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിവില്‍ സര്‍വീസ് മേഖലയില്‍ അഴിമതി വലിയ രീതിയില്‍ ബാധിക്കാറില്ലെന്നത് വാസ്തവമാണ്. എന്നാല്‍ അഴിമതി സ്വജീവിതത്തില്‍ ഉണ്ടാവില്ലെന്ന് എല്ലാവരും ഉറപ്പിക്കണം. അത് മാത്രം പോരാ അഴിമതിയെ പ്രോത്സാഹിപ്പിക്കാത്ത കര്‍ശനമായ നിലപാട് എല്ലാവരും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Related Articles

Back to top button