IndiaLatest

കത്തുന്ന കല്‍ക്കരിയില്‍ 72 കാരനെ ബലംപ്രയോഗിച്ച് നൃത്തം ചെയ്യിപ്പിച്ചു; കേസെടുത്ത് പോലീസ്

“Manju”

താനെ: കത്തുന്ന കല്‍ക്കരിയില്‍ 72കാരനെ നിര്‍ബന്ധിച്ച് നൃത്തം ചെയ്യിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മന്ത്രവാദം നടത്തുന്നുവെന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ വൃദ്ധനെ കത്തുന്ന കല്‍ക്കരിയില്‍ ബലപ്രയോ?ഗത്തിലൂടെ നൃത്തം ചെയ്യിക്കുകയായിരുന്നു. സംഭവത്തില്‍ വൃദ്ധന്റെ കയ്യിലും കാലിലും പൊള്ളലേറ്റു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിക്കുകയും ചെയ്തു. അതേസമയം, സംഭവം പുറത്തുവന്നതോടെ പൊലീസ് അന്വേഷണമാരംഭിച്ചു.

താനെയിലെ കര്‍വേലെ മൂര്‍ബാദില്‍ മാര്‍ച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കത്തുന്ന കല്‍ക്കരിയില്‍ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതും അതിനിടയില്‍ ആള്‍ക്കൂട്ടം ആര്‍പ്പുവിളിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. വൃദ്ധനെ നിര്‍ബന്ധിച്ച് കൈകളില്‍ പിടിച്ച് വലിക്കുന്നതും കാണാം. ഗ്രാമത്തിലെ ക്ഷേത്രത്തോടനുബന്ധിച്ചുള്ള പരിപാടിയിലാണ് വൃദ്ധന് നേരെ ക്രൂരമായ ആക്രമണം ഉണ്ടായത്.

പത്തിരുപത് പേരടങ്ങുന്ന സംഘം വൃദ്ധന്റെ വീട്ടിലെത്തുകയും നിര്‍ബന്ധിച്ച് കൊണ്ടുപോകുകയുമായിരുന്നു. പിന്നീട് കത്തുന്ന കല്‍ക്കരിയില്‍ നിര്‍ബന്ധിച്ച് നൃത്തം ചെയ്യിപ്പിക്കുകയുമായിരുന്നുവെന്ന് മൂര്‍ബാദ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് ബാബര്‍ പറഞ്ഞു. ഇയാള്‍ മന്ത്രവാദം പഠിച്ചിട്ടുണ്ടെന്നും അവരെ മര്‍ദ്ദിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞതായി ബാബര്‍ കൂട്ടിച്ചേര്‍ത്തു. ഇയാളുടെ കുടുംബത്തിന്റെ പരാതിയില്‍ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് അക്രമികള്‍ക്കെതിരെ കേസെടുത്തു.

 

Related Articles

Back to top button