LatestThiruvananthapuram

‘ശാന്തിമണ്ഡപം’ സമർപ്പണം ഇന്ന് രാവിലെ 10 മണിക്ക്

“Manju”

തിരുവനന്തപുരം : പോത്തൻകോട് ശാന്തിഗിരി ആശ്രമം ഗേറ്റ് നമ്പര്‍ 3 ന് മുന്‍പില്‍ പുതുതായി പണികഴിപ്പിച്ച ശാന്തിമണ്ഡപം’  ഇന്ന് ഞായറാഴ്ച രാവിലെ 10.00 മണിക്ക് സമർപ്പിക്കും. ഗേറ്റ് നമ്പര്‍ 3 ന് മുന്‍വശം നില്‍ക്കുന്നവര്‍ക്ക് ആരാധന തൊഴുത് നമസ്ക്കരിക്കാനുള്ള ഇടമായിട്ടാണ് ‘ശാന്തിമണ്ഡപം’ സമർപ്പിക്കുന്നത്. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമർപ്പണ ചടങ്ങുകൾ നടക്കുന്നത്. ചലച്ചിത്രസംവിധായകനും ശില്പിയും ആശ്രമ അഡ്വൈസറി കമ്മിറ്റി അഡ്വൈസറുമായ രാജീവ് അഞ്ചലിന്റെ കുടുംബമാണ് സമർപ്പണം നടത്തിയത്.

Related Articles

Back to top button